CinemaGeneralMollywoodNEWS

എനിക്ക് ആ സിനിമയെക്കുറിച്ച് ആലോചിക്കാന്‍ താല്പര്യമില്ല: വലിയ പരാജയം ഏറ്റുവാങ്ങിയ സിനിമയെക്കുറിച്ച് കവിയൂര്‍ പൊന്നമ്മ

സിനിമ കണ്ട ആരും തന്നെ അത് മോശമാണെന്ന് പറഞ്ഞില്ല

അഭിനയത്തില്‍ വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള  നടി കവിയൂര്‍ പൊന്നമ്മ നിര്‍മ്മാതാവിന്റെ റോളില്‍ എത്തിയ സിനിമയായിരുന്നു ‘മേഘതീര്‍ത്ഥം’. സിനിമയുടെ സാമ്പത്തിക പരാജയവും ആ സിനിമ ചര്‍ച്ച ചെയ്യപ്പെടാതെ പോയ സന്ദര്‍ഭവുമൊക്കെ തനിക്ക് ഓര്‍ക്കാന്‍ ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ ആണെന്നും അത് കൊണ്ട് കഴിവതും ആ സിനിമയെക്കുറിച്ച് താന്‍ ഓര്‍ക്കാറില്ലെന്നും തുറന്നു പറയുകയാണ് കവിയൂര്‍ പൊന്നമ്മ. സിനിമയുടെ മാര്‍ക്കറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതിരുന്നതാണ് മേഘ തീര്‍ത്ഥം എന്ന സിനിമയ്ക്ക് സംഭവിച്ച പാളിച്ച എന്നും സിനിമ കണ്ട പ്രേക്ഷകര്‍ അതൊരു മോശം സിനിമ ആണെന്ന് വിലയിരുത്തിയിരുന്നില്ല എന്നും ചിത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് കവിയൂര്‍ പൊന്നമ്മ പറയുന്നു.

കവിയൂര്‍ പൊന്നമ്മയുടെ വാക്കുകള്‍

“എനിക്ക് ആ സിനിമയെക്കുറിച്ച് സംസാരിക്കാന്‍ പോലും താല്പര്യമില്ല. കാരണം ഞാന്‍ പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്. സിനിമ നന്നായി ഓടും എന്നൊക്കെയാണ് കരുതിയത്. പക്ഷേ അത് സംഭവിച്ചില്ല. സിനിമ കണ്ട ആരും തന്നെ അത് മോശമാണെന്ന് പറഞ്ഞില്ല, എന്ത് കൊണ്ടോ ഒട്ടും മാര്‍ക്കറ്റ് ചെയ്യാതെ ആ സിനിമ വീണു പോയി. ഞാന്‍ കഴിയുന്നതും ആ സിനിമയെക്കുറിച്ച് ആലോചിക്കില്ല. ചിന്തിക്കാറുമില്ല.വലിയ ഒരു തിരിച്ചടി ആയിരുന്നു ആ സിനിമയുടെ പരാജയം”.

shortlink

Related Articles

Post Your Comments


Back to top button