GeneralLatest NewsTV Shows

ബിഗ് ബോസ് ഷൂട്ടിംഗ് ആരംഭിച്ചു; ചിത്രങ്ങള്‍ പങ്കുവെച്ച്‌ സൂപ്പര്‍താരം

മത്സരാര്‍ത്ഥികളെ മെയ് മാസത്തില്‍ ഷോട്ട് ലിസ്റ്റ് ചെയ്യുകയും ജൂണ്‍, ജൂലൈ മാസങ്ങളിലായി ഷൂട്ടിംഗ് ആരംഭിക്കാനുമായിരുന്നു നേരത്തെ തീരുമാനിച്ചത്.

ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഷൂട്ടിംഗ് ആരംഭിച്ചതിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് തെന്നിന്ത്യന്‍ താരം നാഗാര്‍ജുന. ഷോയുടെ തെലുങ്ക് സീസണ്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ചിത്രീകരണത്തിന്റെ ചിത്രങ്ങള്‍ നാഗര്‍ജുന ട്വിറ്ററില്‍ പങ്കുവച്ചു.

കഴിഞ്ഞ കുറച്ചു നാളുകളായി കോവിഡ് പശ്ചാത്തലത്തില്‍ നാലാമത്തെ സീസണ്‍ ഉടന്‍ ഉണ്ടാവില്ല റദ്ദാക്കിയേക്കും എന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ തള്ളിയാണ് നാഗാര്‍ജ്ജുന രംഗത്തെത്തിയിരിക്കുന്നത്.

ഓഗസ്റ്റില്‍ തന്നെ റിയാലിറ്റി ഷോ എത്തുമെന്നും സിനിമ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തു. മത്സരാര്‍ത്ഥികളെ മെയ് മാസത്തില്‍ ഷോട്ട് ലിസ്റ്റ് ചെയ്യുകയും ജൂണ്‍, ജൂലൈ മാസങ്ങളിലായി ഷൂട്ടിംഗ് ആരംഭിക്കാനുമായിരുന്നു നേരത്തെ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments


Back to top button