GeneralLatest NewsMollywood

കുളിസീന്‍ ‍2വുമായി ജൂഡ് ആന്റണിയും സ്വാസികയും

ഈ ചിത്രത്തില്‍ കോമഡി താരമായ പാഷാണം ഷാജിയും സംവിധായകൻ ബോബൻ സാമുവലുംകുളിസീൻ ആദ്യഭാഗത്തിലെ നായകനായ മാത്തുക്കുട്ടിയും എത്തുന്നുണ്ട്.

നീന്തല്‍ അറിയാത്ത ഭർത്താവും നീന്തിക്കുളിക്കാൻ ഇഷ്ടപ്പെടുന്ന ഭാര്യയുടെയും കഥ പറയുന്ന കുളിസീന്‍ ‍2 ഹ്രസ്വചിത്രം പുറത്തിറങ്ങി. ജൂഡ് ആന്റണിയും സ്വാസികയുംപ്രധാന വേഷങ്ങളിലെത്തുന്ന കുളിസീന്‍ ‍2 റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ചിത്രം ഓൺലൈനില്‍ തരംഗമായി കഴിഞ്ഞു. 2013 ൽ പുറത്തിറങ്ങിയ ഹിറ്റ് ഷോർട്ട്ഫിലിം കുളിസീന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. മറ്റൊരു കടവിൽ എന്നു പേരിട്ടിരിക്കുന്ന ചിത്രം രാഹുൽ കെ. ഷാജി സംവിധാനം ചെയ്തിരിക്കുന്നു.

ഏഴ് വർഷങ്ങൾക്കിപ്പുറം ഏരിയ ഹെന്ന പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുനിൽ നായർ(ന്യൂയോർക്ക്) നിർമിക്കുന്ന ഈ ചിത്രത്തില്‍ കോമഡി താരമായ പാഷാണം ഷാജിയും സംവിധായകൻ ബോബൻ സാമുവലുംകുളിസീൻ ആദ്യഭാഗത്തിലെ നായകനായ മാത്തുക്കുട്ടിയും എത്തുന്നുണ്ട്.

സംഗീത സംവിധായകൻ രാഹുൽ രാജ് സംഗീതം. തിരക്കഥ സംഭാഷണം ഒരുക്കുന്നത് സുമേഷ് മധു . കഥ – രാഹുൽ കെ. ഷാജി, സുമേഷ് മധു. ക്യാമറ – രാജേഷ് സുബ്രമണ്യം, എക്സി.പ്രൊഡ്യൂസർ – ഷാജി കോമത്താട്ട്. എഡിറ്റ് – അശ്വിൻ കൃഷ്ണ, പ്രൊഡക്‌ഷൻ കൺട്രോളർ ലിബിൻ വർഗീസ്. സ്റ്റിൽസ് – ജിഷ്ണു കൈലാസ്. ക്രിയേറ്റീവ് സപ്പോർട്ട് – വിനീത് പുള്ളാടൻ, നകുൽ കെ ഷാജി, ശ്രീലാൽ. ചീഫ് അസ്സോ. ഡയറക്ടർ – റാബി ഫന്നേൽ. ചീഫ് അസ്സോ. ക്യാമറാമാൻ – ശരത്ത് ഷാജി. ക്യാരക്ടർ ഡ്രോയിങ്സ് – വിപിൻ കുമാർ കൊച്ചേരിൽ. പബ്ളിസിറ്റി ഡിസൈൻ – അനീഷ് ലെനിൻ.

shortlink

Related Articles

Post Your Comments


Back to top button