CinemaGeneralMollywoodNEWS

‘ഏയ് ഓട്ടോ’ അന്‍പത് ദിവസം പിന്നിട്ടാല്‍ ഞാന്‍ എന്‍റെ ടൊയോട്ടോ കാര്‍ തരും, ഞാന്‍ പറഞ്ഞു അത് വേണ്ട ഇത് നൂറ് ദിവസം ഓടും അപ്പോള്‍ ഞാന്‍ എന്‍റെ ആഗ്രഹം പറയാം: സൂപ്പര്‍ ഹിറ്റായ മോഹന്‍ലാല്‍ സിനിമയുടെ അപൂര്‍വ്വമായ അനുഭവം വെളിപ്പെടുത്തി മണിയന്‍ പിള്ള രാജു

ഏയ്‌ ഓട്ടോ വലിയ വിജയമാകുമോ എന്ന് പലര്‍ക്കും സംശയമുണ്ടായിരുന്നു

മോഹന്‍ലാല്‍ എന്ന നടനെ കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യനാക്കിയ സിനിമയായിരുന്നു ‘ഏയ്‌ ഓട്ടോ’. 1990-ല്‍ പുറത്തിറങ്ങിയ ‘ഏയ്‌ ഓട്ടോ’ ലോ ബജറ്റില്‍ നിര്‍മ്മിച്ച സിനിമയായിരുന്നു. മോഹന്‍ലാലിന്‍റെ സൂപ്പര്‍ ഹീറോ കഥാപാത്രങ്ങളില്‍ നിന്ന് വലിയ ഒരു മാറ്റമായിരുന്നു ‘സുധി’ എന്ന ഓട്ടോ ഡ്രൈവറുടെ ‘ഏയ്‌ ഓട്ടോ’യിലെ കഥാപാത്രം. വളരെ ലളിതമായി കഥ പറയുന്ന ‘ഏയ്‌ ഓട്ടോ’ വലിയ വിജയമാകുമോ? എന്ന് പലര്‍ക്കും സംശയമുണ്ടായിരുന്നു. പക്ഷേ ചിത്രത്തിന്‍റെ നിര്‍മ്മാതാവായ മണിയന്‍ പിള്ള രാജുവിന് ആ സിനിമയില്‍ വളരെ വലിയ ശുഭ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ ചിത്രം വിതരണത്തിനെടുത്ത പികെ ആര്‍ പിള്ള ഉള്‍പ്പടെയുള്ളവര്‍ക്ക് ചിത്രം സൂപ്പര്‍ ഹിറ്റാകും എന്നതില്‍ സംശയമുണ്ടായിരുന്നു. അത് കൊണ്ട് തന്നെ സിനിമ ഓടുകയാണെങ്കില്‍ ഒരു ടൊയോട്ടോ കാര്‍ ഗിഫ്റ്റ് ആയി തരുമെന്ന വാഗ്ദാനം നല്‍കി കൊണ്ടായിരുന്നു ‘ഏയ്‌ ഓട്ടോ’ എന്ന ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഗിഫ്റ്റ് ഓഫര്‍ ചെയ്തപ്പോള്‍ തന്റെ മറുപടി മറ്റൊന്നായിരുന്നുവെന്ന് മണിയന്‍ പിള്ള രാജു തുറന്നു പറയുന്നു.

‘ഏയ്‌ ഓട്ടോ റിലീസ് ചെയ്യുന്നതിന് മുന്‍പ് പികെആര്‍ പിള്ള എന്നോട് പറഞ്ഞു സിനിമ അന്‍പത് ദിവസം ഓടിയാല്‍ ഞാന്‍ നിനക്ക് ഒരു ടൊയോട്ടോ കാര്‍ തരും, ഞാന്‍ പറഞ്ഞു ഈ സിനിമ നൂറു ദിവസം ഓടും എനിക്ക് ടൊയോട്ടോ കാര്‍ ഒന്നും വേണ്ട ഇതിലെ ടെക്നീഷ്യന്‍മാര്‍ക്ക് എല്ലാം ഒരു മൊമന്റോയും കൊടുത്തു ഒരു ഡിന്നറും കൊടുത്താല്‍ മതിയെന്ന് ഞാന്‍ പറഞ്ഞത് പ്രകാരം സിനിമ നൂറ് ദിവസം പിന്നിട്ടു’.

shortlink

Related Articles

Post Your Comments


Back to top button