GeneralLatest NewsMollywood

ചില കാരണങ്ങളാല്‍ നമ്മള്‍ ഒരുമിച്ച്‌ ഫോട്ടോയെടുക്കാറില്ല; ഫഹദിന് ആശംസകളുമായി ദുല്‍ഖറും പൃഥ്വിരാജും

ഫഹദിനും നസ്രിയക്കും സുപ്രിയക്കും ഒപ്പമുള്ള ഫോട്ടോ പങ്കുവച്ച്‌ പൃഥ്വിരാജ്

മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസലിന് ജന്‍മദിനാശംസകള്‍ നേര്‍ന്ന് നടന്‍ പൃഥ്വിരാജും ദുല്‍ഖര്‍ സല്‍മാനും. ഫഹദ് ഫാസിലിന്റെ 38ാം ജന്‍മദിനമാണിന്ന്. “ജന്‍മദിനാശംസകള്‍ ഷാനു” എന്നാണ് ഫഹദിനും നസ്രിയക്കും സുപ്രിയക്കും ഒപ്പമുള്ള ഫോട്ടോ പങ്കുവച്ച്‌ പൃഥ്വിരാജ് കുറിച്ചത്.

“ജന്‍മദിനാശംസകള്‍ ഷാനു. ചില കാരണങ്ങളാല്‍ നമ്മള്‍ ഒരുമിച്ച്‌ ഫോട്ടോയെടുക്കാറില്ല. നമ്മുടേത് അത്ഭുതകരമായ യാത്രയാണ്, കുട്ടികളായിരുന്നപ്പോഴും കോളേജില്‍ എത്തിയപ്പോഴും സുഹൃത്തുക്കളായിരുന്നു, ഇപ്പോള്‍ ഒരേ മേഖലയില്‍ നടന്‍മാരായും എത്തി നില്‍ക്കുന്നു. എല്ലായ്‌പ്പോഴും എന്ന പോലെ നിന്നെയും നച്ചുവിനെയും സ്‌നേഹിക്കുകയും കുടുംബത്തെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. പലതും നടക്കുന്ന ഈ സാഹചര്യത്തില്‍ ഒരു സ്‌പെഷ്യല്‍ ജന്‍മദിനമാണെന്ന് പ്രതീക്ഷിക്കുന്നു” – ദുല്‍ഖര്‍ ആശംസയായി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു

shortlink

Related Articles

Post Your Comments


Back to top button