CinemaGeneralLatest NewsMollywoodNEWS

അപ്രതീക്ഷിതമായി പ്രഖ്യാപിച്ച മോഹന്‍ലാല്‍ സിനിമ: ചിത്രീകരണം അടുത്ത മാസത്തിലേക്ക് മാറ്റി

ഓഗസ്റ്റില്‍ പ്ലാന്‍ ചെയ്തിരിക്കുന്ന ഷൂട്ടിംഗ് അടുത്ത മാസത്തിലേക്ക് ഷിഫ്റ്റ്‌ ചെയ്തു എന്നതാണ് ദൃശ്യം- 2 വിനെ സംബന്ധിച്ചുള്ള പുതിയ വാര്‍ത്ത

‘റാം’ എന്ന സിനിമ ചിത്രീകരിച്ചു കൊണ്ടിരിക്കുമ്പോഴാണ് കോവിഡ് -19 എന്ന മഹാമാരി കേരളത്തിലേക്കും കുടിയേറുന്നത് അതോടെ മലയാളത്തില്‍ ചിത്രീകരിച്ചു കൊണ്ടിരുന്ന മോഹന്‍ലാലിന്‍റെ  ബിഗ്‌ ബജറ്റ് സിനിമയുടെ ചിത്രീകരണം സ്റ്റോപ് ചെയ്യുകയായിരുന്നു. ലോക് ഡൌണ്‍ സമയത്തെ പരിമിതികള്‍ മുന്നില്‍ നിര്‍ത്തി ജീത്തു ജോസഫും കൂട്ടരും അപ്രതീക്ഷിതമായി അടുത്ത സിനിമ പ്രഖ്യാപിച്ചു. ദൃശ്യം എന്ന സിനിമയുടെ രണ്ടാം ഭാഗം. എന്നാല്‍ നേരത്തെ പ്ലാന്‍ ചെയ്തത് പ്രകാരം ദൃശ്യം 2 വിന്റെ ചിത്രീകരണവും നടക്കില്ല എന്നാണ് സംവിധായകന്‍ ജീത്തു ജോസഫ് അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റില്‍ പ്ലാന്‍ ചെയ്തിരിക്കുന്ന ഷൂട്ടിംഗ് അടുത്ത മാസത്തിലേക്ക് ഷിഫ്റ്റ്‌ ചെയ്തു എന്നതാണ് ദൃശ്യം- 2 വിനെ സംബന്ധിച്ചുള്ള പുതിയ വാര്‍ത്ത.

ജനക്കൂട്ടം ആവശ്യമുള്ള സീനുകള്‍ മറ്റൊരു രീതിയിലേക്ക് മാറ്റി എഴുതി കൊണ്ടാണ് മോഹന്‍ലാല്‍ സിനിമയുടെ വരവ്. ഇന്‍ഡോര്‍ സീനുകള്‍ക്ക് പ്രാമുഖ്യം നല്‍കി കൊണ്ടാകും അടുത്ത മാസം തുടങ്ങുന്ന ദൃശ്യം സിനിമയുടെ ചിത്രീകരണം പുരോഗമിക്കുക. ദൃശ്യത്തിന്റെ, സസ്പന്‍സ് കഥ പറച്ചില്‍ രീതിയില്‍ നിന്ന് ഏറെ  വഴി മാറി നടക്കണമെന്ന വലിയ വെല്ലുവിളി ദൃശ്യം 2-വില്‍ ചിത്രത്തിന്റെ സംവിധായകന് വലിയ ഉത്തരവാദിത്വമാകുമ്പോള്‍ പ്രേക്ഷകരും ദൃശ്യം 2-വിന്‍റെ  വരവിനായി വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button