CinemaGeneralLatest NewsMollywoodNEWS

ടൊവീനോയുടെ കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് ഒടിടി റിലീസിന്; ഫിയോക്ക് അനുമതി നല്‍കി; നിലപാടിനെതിരെ സംവിധായകന്‍ ആഷിഖ് അബു

വ്യാജപതിപ്പിറങ്ങുമെന്ന ആശങ്കമൂലമാണ് ഒടിടി റിലീസ് ചെയ്യുന്നതെന്ന് നിര്‍മാതാവ് ആന്റോ ജോസഫ് തിയറ്റര്‍ ഉടമകളെ അറിയിച്ചിരുന്നു

മലയാളത്തിലെ യുവതാരം ടൊവിനോ തോമസ് നായകനാകുന്ന ചിത്രം കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാന്‍ തിയറ്ററുകളുടെ സംഘടനയായ ഫിയോക്കിന്‍റെ അനുമതി. ചിത്രം പൈറസി ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് അനുമതി നല്‍കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ചിത്രത്തിന്റെ നിര്‍മാതാവ് വന്‍സാമ്പത്തിക നഷ്ടം നേരിട്ട സാഹചര്യത്തിലാണ് സംഘടനയുടെ തീരുമാനം. എന്നാല്‍ ഈ തീരുമാനം മറ്റൊരു ചിത്രത്തിനും ബാധകമായിരിക്കില്ലെന്നും ഫിയോക്ക് അറിയിച്ചു. ചിത്രം ഈ മാസം 20ന് ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്യും. ഓണത്തിനു ശേഷം ടെലിവിഷന്‍ പ്രീമയറിനും സാധ്യതയുണ്ട്. ജയസൂര്യ ചിത്രം സൂഫിയും സുജാതയ്ക്കും ശേഷം ഒടിടിയിലൂടെ റിലീസിനെത്തുന്ന പ്രധാന മലയാളചിത്രമാണിത്.

കൂടാതെ വ്യാജപതിപ്പിറങ്ങുമെന്ന ആശങ്കമൂലമാണ് ഒടിടി റിലീസ് ചെയ്യുന്നതെന്ന് നിര്‍മാതാവ് ആന്റോ ജോസഫ് തിയറ്റര്‍ ഉടമകളെ അറിയിച്ചിരുന്നു. ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ ചോര്‍ന്നതായി കഴിഞ്ഞമാസം പൊലീസിനു പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒരു സിനിമക്ക് മാത്രം അനുമതി നല്‍കി മറ്റുള്ളവരോട് സഹകരിക്കില്ലെന്ന നിലപാടിനെതിരെ സംവിധായകന്‍ ആഷിഖ് അബു ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button