CinemaGeneralLatest NewsNEWS

സുശാന്ത് സിം​ഗിംന് നീതി നേടിക്കൊടുക്കാൻ മുൻപിൽ ആദ്യ കാമുകി അങ്കിത; അങ്കിതക്കായി ഫ്ളാറ്റിന് 4.5 കോടി സുശാന്ത് മുടക്കിയെന്നത് ഇവർ മറച്ചുവച്ചു; വിവരങ്ങൾ പുറത്ത് വിട്ട് അന്വേഷണ സംഘം

ഫ്‌ളാറ്റിന് 4.5 കോടി സുശാന്ത് ചെലവിട്ടുവെന്നാണ് വിവരം

അന്തരിച്ച ബോ​ളി​വു​ഡ് താ​രം സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത് മു​ന്‍ കാ​മു​കി അ​ങ്കി​ത ലോ​ഖാ​ണ്ഡെ​യു​ടെ ഫ്ളാ​റ്റി​ന് ത​വ​ണ അ​ട​ച്ച​താ​യി എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ (ഇ​ഡി) ക​ണ്ടെ​ത്ത​ല്‍. മും​ബൈ​യി​ലെ മാ​ല്‍​ദ​യി​ലു​ള്ള ഫ്ളാ​റ്റി​നാ​ണ് സു​ശാ​ന്ത് ത​വ​ണ അ​ട​ച്ച​ത്. എ​ന്നാ​ല്‍ അ​ങ്കി​ത ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

അങ്കിത് 2014ല്‍ വാങ്ങിയ ഫ്‌ളാറ്റിന് 4.5 കോടി സുശാന്ത് ചെലവിട്ടുവെന്നാണ് വിവരം. ഇവര്‍ ആറ് കൊല്ലം പ്രണയത്തിലായിരുന്നു. 2016ല്‍ ആണ് വേര്‍ പിരിഞ്ഞത്. അതിന് ശേഷവും അങ്കിത ഫ്‌ളാറ്റിലായിരുന്നു താമസം. ഫ്ളാ​റ്റി​നാ​യി സു​ശാ​ന്ത് ഇ​തി​ന​കം എ​ത്ര തു​ക ന​ല്‍​കി​യി​രു​ന്നെ​ന്നും എ​ത്ര തു​ക ബാ​ക്കി​യു​ണ്ടെ​ന്നും ഇ​തു​വ​രെ അ​റി​വാ​യി​ട്ടി​ല്ല. റി​പ്പോ​ര്‍​ട്ട് അ​നു​സ​രി​ച്ച്‌, അ​വ​സാ​ന കു​റ​ച്ച്‌ ത​വ​ണ​ക​ള്‍ മാ​ത്ര​മാ​ണ് ശേ​ഷി​ക്കു​ന്ന​ത്.

ഇപ്പോഴും സു​ശാ​ന്തി​ന്‍റെ ഒ​രു അ​ക്കൗ​ണ്ടി​ല്‍ നി​ന്നും എ​ല്ലാ മാ​സ​വും ത​വ​ണ​ക​ള്‍‌ പി​ടി​ക്കു​ന്ന​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സു​ശാ​ന്ത് സിം​ഗി നീ​തി ല​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ മു​ന്‍​നി​ര​യി​ലാ​ണ് അ​ങ്കി​ത. എ​ന്നാ​ല്‍, ഇ​തു​വ​രെ അ​വ​രു​ടെ ഒ​രു പ്ര​സ്താ​വ​ന​യി​ലും ഈ ​ഫ്ളാ​റ്റി​നെ​ക്കു​റി​ച്ച്‌ പ​രാ​മ​ര്‍​ശി​ച്ചി​ട്ടി​ല്ല എന്നതും ശ്രദ്ധേയമാണ്.

shortlink

Related Articles

Post Your Comments


Back to top button