Uncategorized

കമ്പ്യൂട്ടറിന് മുന്നില്‍ കുത്തിയിരുന്ന് ജീവിതം തുലയ്ക്കില്ലെന്ന് അന്നേ തീരുമാനിച്ചിരുന്നു: നിവിന്‍ പോളി

അന്നതിന് ധൈര്യം കാണിച്ചില്ലായിരുന്നുവെങ്കില്‍ ഇന്ന് ഇങ്ങനെ നമ്മള്‍ തമ്മില്‍ സംസാരിക്കില്ലായിരുന്നു

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി കഴിഞ്ഞും നിവിന്‍ പോളി എന്ന നടന് വേണ്ടത്ര സ്വീകാര്യ കിട്ടിയിരുന്നില്ല, പക്ഷേ ‘തട്ടത്തിന്‍ മറയത്ത്’ എന്ന ചിത്രം വന്നതോടെ നിവിന്‍ പോളിയുടെ കരിയര്‍ മാറിമറിഞ്ഞു, യുവ നിരയിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായി നിവിന്‍ അടയാളപ്പെട്ടപ്പോള്‍ പിന്നീട് താരത്തെ തേടിയെത്തിയെതല്ലം ബോക്സ് ഓഫീസ് ഹിറ്റുകള്‍ ആണ്. പ്രേമം എന്ന സിനിമ ഇറങ്ങി കഴിഞ്ഞതോടെ യുവ സൂപ്പര്‍ സ്റ്റാര്‍ പദവി അലങ്കരിച്ച നിവിന്‍ പോളി ആക്ഷന്‍ ഹീറോ ബിജുവിലൂടെയും ഹേയ് ജൂഡിലൂടെയുമൊക്കെ വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ചു. ഐടി മേഖലയിലെ ജോലി വിട്ടു സിനിമയിലെത്തിയ തനിക്ക് ഒരിക്കലും ഒരു നഷ്ടബോധം തോന്നിയിരുന്നില്ലെന്ന് താരം തുറന്നു സംസാരിക്കുകയാണ്.

‘ഐടി മേഖലയിലെ ജോലി വിട്ടു സിനിമയിലെത്തിയത് ജീവിതത്തില്‍ എടുത്ത ഏറ്റവും ശക്തമായ ഒരു തീരുമാനമായിരുന്നു അത്. അന്നതിന് ധൈര്യം കാണിച്ചില്ലായിരുന്നുവെങ്കില്‍ ഇന്ന് ഇങ്ങനെ നമ്മള്‍ തമ്മില്‍ സംസാരിക്കില്ലായിരുന്നു. എന്റെ വഴി സിനിമ ആണെന്ന ഉള്‍വിളി നിരന്തരം വന്നുകൊണ്ടിരുന്നു. രാവിലെ മുതല്‍ വൈകിട്ട് വരെ കമ്പ്യൂട്ടറിന് മുന്നില്‍ കുത്തിയിരിക്കാനുള്ളതല്ല ജീവിതമെന്ന് മനസ്സ് പറഞ്ഞു കൊണ്ടിരുന്നു. തീരുമാനം എടുക്കുന്നതിന് മുന്‍പ് പലതരം അഭിപ്രായങ്ങള്‍ ചുറ്റും ഉയര്‍ന്നു. അവയ്ക്കൊന്നും ചെവി കൊടുത്തില്ല. സിനിമാ മോഹം തലയ്ക്ക് പിടിച്ച് ജോലി കളഞ്ഞു എത്തിയവന് നാട്ടില്‍ വലിയ മതിപ്പൊന്നുമുണ്ടായിരുന്നില്ല’.

ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ന്

shortlink

Related Articles

Post Your Comments


Back to top button