GeneralKollywoodLatest News

എസ്പിബി അപകടനില തരണം ചെയ്തു; പ്രാര്‍ത്ഥനയുമായി രജനികാന്തും സ്റ്റാലിനും

അദ്ദേഹം ഉടന്‍ സുഖം പ്രാപിക്കുമെന്നും സംഗീത യാത്ര തുടരുമെന്നും എം കെ സ്റ്റാലിന്‍ സോഷ്യല്‍ മീഡിയയില്‍

കോവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന പ്രശസ്ത പിന്നണി ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മെച്ചപ്പെടുന്നതായി റിപ്പോര്‍ട്ട്. ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് കെയറിലാണ് അദ്ദേഹത്തിന്റെ പ്രവേശിപ്പിച്ചിരിക്കുന്നത്.

എസ്പിബി അപകടനില തരണം ചെയ്തു എന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നിയെന്ന് രജനികാന്ത് പറഞ്ഞു. കഴിഞ്ഞ അമ്ബതിലേറെ വര്‍ഷങ്ങളായി തന്റെ മനോഹര ശബ്ദത്തില്‍ നിരവധി ഭാഷകളില്‍ പാടി ആളുകളെ സന്തോഷിപ്പിപ്പിച്ച എസ്പിബി വേഗം സുഖംപ്രാപിക്കാനായി താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും രജനികാന്ത് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു.

എസ്പിബിയുടെ ആരോഗ്യനില മെച്ചപ്പെടുകയാണെന്ന് അറിയുന്നത് സന്തോഷമുള്ള വാര്‍ത്തയാണെന്ന് ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. അദ്ദേഹം ഉടന്‍ സുഖം പ്രാപിക്കുമെന്നും സംഗീത യാത്ര തുടരുമെന്നും എം കെ സ്റ്റാലിന്‍             പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button