CinemaGeneralLatest NewsNEWS

ജാനിക്കുട്ടിയുടെ ജൻമദിനം; സ്പെഷ്യൽ സമ്മാനവുമായി നടൻ സണ്ണി വെയ്ൻ

ഹിറ്റായി തീർന്ന’96’ തമിഴ് സിനിമയിലൂടെ ശ്രദ്ധേയായ താരമാണ് ഗൗരി

യുവ നടി ഗൗരി കിഷന് ജന്‍മദിനാശംസകള്‍ നേര്‍ന്ന് സണ്ണിവെയ്‌നും ‘അനുഗ്രഹീതന്‍ ആന്റണി’ സിനിമ ടീമും. ഷൂട്ടിങ്ങിനിടെ ഒപ്പിയെടുത്ത മനഹോര നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയാണ് പിറന്നാള്‍ സമ്മാനമായി സണ്ണി പങ്കുവച്ചിരിക്കുന്നത്. പിന്നാലെ ‘താങ്ക് യൂ സോ മച്ച് സണ്ണിച്ചാ’ എന്ന മറുപടിയും ഗൗരി നൽകി.

ഗൗരി ആദ്യമായി നായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് അനുഗ്രഹീതന്‍ ആന്റണി. നവാഗതനായ പ്രിന്‍സ് ജോയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലക്ഷ്യ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ എം. ഷിജിത്ത് ആണ് നിര്‍മ്മാണം.

വമ്പൻ ഹിറ്റായി തീർന്ന’96’ തമിഴ് സിനിമയിലൂടെ ശ്രദ്ധേയായ താരമാണ് ഗൗരി. തൃഷയുടെ കുട്ടിക്കാലം അവതരിപ്പിച്ച ഗൗരി ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. വിജയ് ചിത്രം ‘മാസ്റ്റര്‍’ആണ് ഗൗരിയുടെതായി റിലീസിന് ഒരുങ്ങുന്നത്. വിക്രം ‘കര്‍ണന്‍’ ആണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.

shortlink

Related Articles

Post Your Comments


Back to top button