CinemaGeneralLatest NewsNEWS

എം എസ് ധോണിയെ കുറിച്ച്‌ കവിത എഴുതി തമിഴ് സംവിധായകനായ വിഘ്‌നേഷ് ശിവന്‍

ഇന്‍സ്റ്റ്ഗ്രാമിലൂടെ ആണ് വിഘ്‌നേഷ് കവിത പങ്കുവെച്ചത്

അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എം എസ് ധോണിയെ കുറിച്ച്‌ കവിത എഴുതി തമിഴ് സംവിധായകനായ വിഘ്‌നേഷ് ശിവന്‍. ഇന്‍സ്റ്റ്ഗ്രാമിലൂടെ ആണ് വിഘ്‌നേഷ് കവിത പങ്കുവെച്ചത്.

കവിത ഇങ്ങനെ;

‘പ്രിയപ്പെട്ട മഹേന്ദ്ര സിംഗ്, നീ തന്നെ എന്നും ഞങ്ങളുടെ രാജാവ്
പ്രിയപ്പെട്ട സെവന്‍ (നമ്ബര്‍ 7) നീ തന്നെ ഇലവനില്‍ മികച്ചത്
പ്രിയപ്പെട്ട ക്യാപ്റ്റന്‍ കൂള്‍ നീയാണ് ശാന്തതയുടെ സ്‌കൂളിലെ പ്രിന്‍സിപ്പാള്‍
പ്രിയപ്പെട്ട എംഎസ് നിന്റെ സാമീപ്യം ഞങ്ങള്‍ ഭീകരമായി മിസ് ചെയ്യും
പ്രിയപ്പെട്ട ധോണി അതെ ഇത് വളരെ പ്രധാനപ്പെട്ട മറ്റൊരു യാത്രയുടെ തുടക്കമാണ്’, വിഘ്‌നേഷ് കുറിക്കുന്നു.
ഓഗസ്റ്റ് 15നാണ് താന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി ധോണി പ്രഖ്യാപിച്ചത്. പിന്നാലെ സഹതാരം സുരേഷ് റെയ്‌നയും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

shortlink

Post Your Comments


Back to top button