CinemaGeneralLatest NewsNEWS

മലയാളികളുടെ പ്രിയതാരം ഇന്ദ്രൻസ് നായകവേഷത്തിൽ; പുതിയ ചിത്രം പ്രഖ്യാപിച്ച് വിജയ് ബാബു

ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് റോജിന്‍ തോമസാണ്

മലയാളികളുടെ പ്രിയതാരം ഇന്ദ്രൻസ് നായകവേഷത്തിൽ, മലയാളത്തിലെ ആദ്യ ഒടിടി റിലീസ് ആയ സൂഫിയും സുജാതയും നിര്‍മിച്ച വിജയ് ബാബു തന്‍റെ അടുത്ത ചിത്രം പ്രഖ്യാപിച്ചു.

നടന്‍ ഇന്ദ്രന്‍സിനെ നായകനാക്കി ആണ് അദ്ദേഹം അടുത്ത ചിത്രം നിര്‍മിക്കുന്നത്. വിജയ് ബാബുവിന്‍റെ നിര്‍മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് റോജിന്‍ തോമസാണ് .

രാഹുല്‍ സുബ്രഹ്മണ്യന്‍ സംഗീതസംവിധാനവും നീല്‍ ഡിക്കൂഞ്ഞ ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് റോജിന്‍ തന്നെയാണ്. ഫിലിപ്‌സ് ആന്‍ഡ് ദി മങ്കിപ്പെന്‍ എന്ന ചിത്രത്തിലൂടെ ഷാനില്‍ മുഹമ്മദിനൊപ്പം സംവിധാന രംഗത്തേക്ക് കടന്ന് വന്ന അലന്‍ റോജിന്‍.

shortlink

Related Articles

Post Your Comments


Back to top button