GeneralLatest NewsMollywood

കുറുമ്പലക്കോട്ടയിലേക്ക് യാത്ര നടത്തി റോവിനും ജൂഹിയും ; ഇരുവരും വേര്‍പിരിഞ്ഞോയെന്ന സംശയത്തിന് മറുപടിയോ

റോവിനൊപ്പമുള്ള ചിത്രങ്ങൾ ജൂഹി നീക്കം ചെയ്തിരുന്നു. ഇതോടെയാണ് റോവിനുമായി ജൂഹി ബ്രേക്ക് അപ് ആയോ എന്ന സംശയം ആരാധകരിൽ ഉയർന്നത്.

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ ആരാധക പ്രീതി നേടിയ താരമാണ് ജൂഹിരുസ്തഗി. തന്റെ ഭാവി വരനും ആര്‍ട്ടിസ്റ്റുമായ റോവിന്‍ ജോര്‍ജുമായി വേര്‍പിരിഞ്ഞുവെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്. ഇപോഴിതാ ഒന്നിച്ചുള്ളൊരു വിഡിയോയുമായി എത്തിയിരിക്കുകയാണ് ജൂഹി.

തന്റെ യൂട്യൂബ് ചാനലായ പെര്‍ഫെക്ട് സ്‌ട്രേഞ്ചേഴ്‌സിലൂടെയാണ് വിഡിയോ പങ്കുവച്ചത്. റോവിനൊപ്പം ജൂഹി കുറുമ്പലക്കോട്ടയിലേക്ക് യാത്ര പോയതിന്റെ വിശേഷങ്ങളാണ് പുതിയ വിഡിയോയിൽ കാണാനാകുക.

 ഇൻസ്റ്റഗ്രാമിൽ നിന്ന് റോവിനൊപ്പമുള്ള ചിത്രങ്ങൾ ജൂഹി നീക്കം ചെയ്തിരുന്നു. ഇതോടെയാണ് റോവിനുമായി ജൂഹി ബ്രേക്ക് അപ് ആയോ എന്ന സംശയം ആരാധകരിൽ ഉയർന്നത്.

shortlink

Related Articles

Post Your Comments


Back to top button