CinemaGeneralLatest NewsNEWS

നല്ല തിരക്കിനിടയിൽ അയാളെന്റെ പിറകുവശത്ത് കയറിപിടിച്ചു, അയാളുടെ വിരലുകൾ പിടിച്ചു തിരിച്ചു ഞാൻ പ്രതികരിച്ചു; തപ്സി പന്നു

മമ്മൂട്ടിയുടെ നായികയായി ഡബിൾസ് എന്ന ചിത്രത്തിലും തപ്സി അഭിനയിച്ചിരുന്നു

തമിഴ് ചിത്രമായ ആടുകളത്തിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിയ ആളാണ് തപ്സി, കുറഞ്ഞ നാളുകൾക്കകം ഇന്ത്യയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളുടെ നായികയായി തപ്സി എത്തിക്കഴിഞ്ഞു .

മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി ഡബിൾസ് എന്ന ചിത്രത്തിലും തപ്സി അഭിനയിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഒരു ദൂരെ യാത്രയിൽ തനിക്ക് നേരിടേണ്ടിവന്ന മോശം അനുഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയ വഴി തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

ഗുരുദ്വാരയിലേക്കുള്ള യാത്രയിലാണ് ഒരു യാത്രക്കാരൻ തന്നെ കടന്നു പിടിക്കുകയും തന്റെ പുറകിൽ അനാവശ്യമായി സ്പർശിച്ചതെന്നും നടി വ്യക്തമാക്കി .

അറിയാതെ സംഭവിച്ചു എന്ന് കരുതി ആദ്യം കാര്യമാക്കിയില്ലെങ്കിലും പിന്നീട് കാര്യം എനിക്ക് വ്യക്തമായി വീണ്ടും അയാൾ അതുതന്നെ ആവർത്തിച്ചു കൊണ്ടിരുന്നു, പിന്നെ ശല്യം സഹിക്കവയ്യാതായപ്പോൾ അയാളുടെ കൈ പിടിച്ച് വളരെ ശക്തിയിൽ തിരിച്ചു പ്രതികരിച്ചതെന്നും കൂടാതെ പ്രശ്നം ​ഗുരുതരമാകുമെന്ന് കണ്ടപ്പോൾ അയാൾ ഇറങ്ങി ഓടി രക്ഷപ്പെട്ടു എന്നും താരം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button