GeneralLatest NewsMollywood

ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകത്വ മുള്ള പുരുഷന്മാര്‍; ആദ്യ പത്തില്‍ ഇടം പിടിച്ച്‌ ദുല്‍ഖര്‍!! പിന്നാലേ പൃഥ്വിരാജും നിവിൻ പോളിയും

ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സര്‍വ്വേയില്‍ ബോളിവുഡ് താരം ഷാഹിദ് കപൂറാണ് ഒന്നാം സ്ഥാനം നേടിയത്.

ഇന്ത്യയിലെ ഏറ്റവും ആകർഷകത്വമുള്ള പുരുഷൻമാരെ കണ്ടെത്താന്‍ നടത്തിയ സർവേയിൽ ഇടം പിടിച്ച് മലയാളത്തിന്റെ പ്രിയനടന്‍ ദുൽഖർ സൽമാനും. ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സര്‍വ്വേയില്‍ ബോളിവുഡ് താരം ഷാഹിദ് കപൂറാണ് ഒന്നാം സ്ഥാനം നേടിയത്.

രൺവീർ സിങ്ങ്, വിജയ് ദേവരക്കൊണ്ട, വിക്കി കൗശല്‍, വിരാട് കോലി തുടങ്ങിയവരാണ് ദുല്ഖറിനു മുന്നില്‍. പൃഥ്വിരാജ് ഇരുപത്തിമൂന്നാം സ്ഥാനത്തുണ്ട്. നാൽപതാം സ്ഥാനത്ത് നിവിൻ പോളിയാണ്.

ശിവകാർത്തികേയൻ, റാണ ദഗുബാട്ടി, യാഷ്, റാം ചരൺ, രൺബീർ കപൂര്‍, വരുൺ ധവാൻ, കാർത്തിക് ആര്യന്‍, ആദിത്യ റോയ് കപൂർ, കെ എൽ രാഹുൽ‌ തുടങ്ങിയവരും 50 പേരുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button