GeneralLatest NewsMollywood

ഇത് ലാലേട്ടന്റെ വക ഫൈനല്‍ ടച്ച്‌, ബാബുരാജിന് മേക്കപ്പിട്ട് മോഹൻലാൽ

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് നിര്‍മാണം.

മോഹന്‍ലാല്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. പ്രിയദര്‍ശന്‍ ഒരുക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ഒരു ഫോട്ടോ നടന്‍ ബാബുരാജ് ഷെയര്‍ ചെയ്‍തിരിക്കുകയാണ്. മേക്കപ്പ്‍മാന്‍ പട്ടണം റഷീദും ചിത്രത്തിലുണ്ട്. ഫൈനല്‍ ടച്ച്‌ ഫ്രം ലാലേട്ടന്‍ എന്നാണ് ബാബുരാജ് ചിത്രത്തിന് കുറിച്ചിരിക്കുന്നത്.

മലയാളത്തിലെ ഏറ്റവും വലിയ സിനിമയെന്ന വിശേഷണത്തോടെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാലിന് പുറമെ, പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങിയ വമ്ബന്‍ താരനിരയാണുള്ളത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് നിര്‍മാണം. ഡോക്ടര്‍ റോയ്, സന്തോഷ് ടി. കുരുവിള എന്നിവര്‍ സഹനിര്‍മാതാക്കളാണ്.

shortlink

Related Articles

Post Your Comments


Back to top button