CinemaGeneralLatest NewsNEWS

യുവതാരം ശ്രീനാഥ് ഭാസി അരുൺകുമാർ അരവിന്ദ് ചിത്രത്തിൽ നായകനായെത്തുന്നു

തന്റേതായ അഭിനയ ശൈലിയിലൂടെ ഒട്ടനവധി ചിത്രങ്ങളിൽ തിളങ്ങിയ നടനാണ് ശ്രീനാഥ്

യുവതാരം ശ്രീനാഥ് ഭാസി, അരുൺ കുമാർ അരവിന്ദ് ചിത്രത്തിൽ നായകനായി എത്തുന്നു. തന്റേതായ അഭിനയ ശൈലിയിലൂടെ ഒട്ടനവധി ചിത്രങ്ങളിൽ തിളങ്ങിയ നടനാണ് ശ്രീനാഥ് ഭാസി.

അരുൺ കുമാർ അരവിന്ദ് ചിത്രത്തിൽ നായികയെ തീരുമാനിച്ചിട്ടില്ല . സുരാജ് വെഞ്ഞാറമൂട് ,ഷറഫുദ്ദീൻ , അർജുൻ അശോകൻ എന്ന പ്രമുഖ താരങ്ങളും അണിനിരക്കുന്നു .

തിരക്കഥ ദിലീഷ് നായർ, ഛായാഗ്രഹണം നിഖിൽ എസ് പ്രവീൺ , സംഗീതസംവിധാനം ശേഖർ മേനോൻയ. അണ്ടർവേൾഡ് ആണ് അരുൺകുമാർ അരവിന്ദ് അവസാനം സംവിധാനം ചെയ്ത ചിത്രം . ആസിഫ് അലി , ജീൻ പോൾ ലാൽ , ഫർഹാൻ ഫാസിൽ എന്നിവരായിരുന്നു അണ്ടർവേൾഡിൽ നായകന്മാരായി എത്തിയത്.

shortlink

Related Articles

Post Your Comments


Back to top button