CinemaLatest News

ഈ പറയുന്നവരുടെ അടുക്കളയിലാണോ മലയാള സിനിമയുണ്ടാക്കുന്നത്? ശ്രീനാഥ് ഭാസി

സിനിമയിൽ മാത്രം അഭിനയിക്കുന്ന ആളാണ് ഞാൻ

അടുത്തിടെ ഒട്ടേറെ വിവാദങ്ങളിൽ കുരുങ്ങിയ താരങ്ങളിൽ ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് വിവാദത്തിലായ ശ്രദ്ധേയനായ യുവതാരമാണ് നടൻ ശ്രീനാഥ് ഭാസി. കൊറോണ ധവാൻ എന്ന ചിത്രമാണ് ശ്രീനാഥിന്റെ പുതിയതായി എത്തിയിരിക്കുന്ന ചിത്രം.

വിലക്കും തനിക്കെതിരെ ഉയരുന്ന ലഹരി ഉപയോ​ഗ വാർത്തകൾക്കുമെതിരെ പ്രതികരിച്ചിരിക്കുകയാണ് ശ്രീനാഥ് ഭാസി. തനിക്കെതിരെ ലഹരി ഉപയോ​ഗിക്കുന്നവനെന്ന് ആക്ഷേപിക്കുന്ന അങ്കിൾമാരൊക്കെ രാത്രി കിടക്കുന്നതിന് മുൻപ് രണ്ടെണ്ണം അടിച്ചിട്ട് കിടക്കുന്നവരാണെന്നും നടൻ പറഞ്ഞു. മലയാള സിനിമയിൽ ലഹരി ഉപയോ​ഗിച്ച ഒരേ ഒരാൾ താൻ മാത്രമാണോ എന്നും താരം ചോദിച്ചു, എന്തുകൊണ്ടാണ് തനിക്കെതിരെ മാത്രം ആരോപണങ്ങൾ? എന്തുകൊണ്ട് ഇത്രയും ആരോപണങ്ങളും എതിർപ്പുകളും തനിക്കെതിരെ മാത്രം വരുന്നുവെന്നും താരം.

മോശമായി പെരുമാറി എന്ന് പറയുന്നവർ എന്നെ പണം തരാതെ പറ്റിച്ചവരാണ്, ചെയ്ത ജോലിയുടെ കൂലി ചോദിച്ചപ്പോൾ തരാതെ ഒഴിഞ്ഞ് മാറിയവരെ കാണുമ്പോൾ പൂമാലയിട്ട് സ്വീകരിക്കാൻ പറ്റുമൊയെന്നും നടൻ ചോദിച്ചു. സിനിമയിൽ മാത്രം അഭിനയിക്കുന്ന ആളാണ് ഞാൻ. സിനിമക്ക് പുറത്ത് വെറും സാധാരണക്കാരനാണ്. എന്നെ കബളിപ്പിച്ചവർ ഒരുപാട് ഉണ്ടെന്നും ശ്രീനാഥ് വ്യക്തമാക്കി. മലയാള സിനിമയിൽ നിന്ന് വിലക്കുമെന്ന് പറയുന്നവരുടെ അടുക്കളയിലാണോ സിനിമയുണ്ടാക്കുന്നതെന്നും നടൻ ചോദിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button