GeneralLatest NewsMollywood

നടന്‍ പൃഥ്വിരാജിനെ‘കോപ്പിയടിച്ച്’ പ്രിയതാരം ടൊവീനോ!!

ക്യാപ്ഷനിൽ ‘ഇൗച്ചകോപ്പി’ എന്ന് കൂടി താരം കുറിച്ചു.

മലയാളത്തിന്റെ പ്രിയ താരം പൃഥ്വിരാജിനെ അതേപടി ‘കോപ്പിയടിച്ച്’ യുവതാരം ടൊവീനോ തോമസ്. ഇരു ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കോവിഡ് സ്പെഷൽ വിഡിയോയുടെ ഷൂട്ടിനു മുൻപ് പൃഥ്വി സമൂഹ മാധ്യമത്തില്‍ പങ്കുവച്ച ചിത്രത്തിന് സമാനമായ ഒരു ചിത്രം ചില്ലറ മാറ്റങ്ങളോടെ ടൊവീനോയും പോസ്റ്റ് ചെയ്തു.

ഷൂട്ട് ഡേ എന്ന് കുറിച്ചുകൊണ്ട് പൃഥ്വി ഇന്നു രാവിലെയാണ് പച്ച ഷർട്ടിട്ടുള്ള ചിത്രം പോസ്റ്റ് ചെയ്ത്. തൊട്ടു പിന്നാലെ അതേ രീതിയിൽ അതേ സ്ഥലത്തു നിന്ന് ടൊവീനോയും ഒരു ചിത്രമെടുത്ത് സമൂഹമാധ്യമത്തിലിട്ടു. ക്യാപ്ഷനിൽ ‘ഇൗച്ചകോപ്പി’ എന്ന് കൂടി താരം കുറിച്ചു. ഇൗ ചിത്രത്തിനു താഴെ കമന്റായി ഇൗ കളി കൊള്ളാല്ലോ എന്ന് പൃഥ്വി രസകരമായ ഒരു കമന്റ് കൂടി ഇട്ടു.

shortlink

Related Articles

Post Your Comments


Back to top button