CinemaGeneralLatest NewsNEWS

ബോളിവുഡ് സൂപ്പർ താരം അനുഷ്‌ക്ക ഗര്‍ഭിണി, വിരാട് കോഹ്ലി അച്ഛനാകുന്നു; കുഞ്ഞ് അതിഥി ജനുവരിയിലെത്തും

സോഷ്യല്‍ മീഡിയയിലൂടെയാണ് താന്‍ ഗര്‍ഭിണിയാണെന്ന സന്തോഷം താരം പങ്കുവച്ചിരിക്കുന്നത്

ബോളിവുഡ് സൂപ്പർ താരം അനുഷ്‌ക്ക ഗര്‍ഭിണിയെന്ന് വെളിപ്പെടുത്തൽ. അടുത്ത വര്‍ഷം ജനുവരിയില്‍ തങ്ങള്‍ക്കിടയിലേക്ക് ഒരു കുഞ്ഞതിഥി കൂടിയെത്തുമെന്ന് വെളിപ്പെടുത്തി അനുഷ്‌ക ശര്‍മ്മയും വിരാട് കോലിയും. സോഷ്യല്‍ മീഡിയയിലൂടെയാണ് താന്‍ ഗര്‍ഭിണിയാണെന്ന സന്തോഷം താരം പങ്കുവച്ചിരിക്കുന്നത്.

കൂടാതെ ”ഇനി ഞങ്ങള്‍ മൂന്നുപേരാണ്! 2021 ജനുവരിയില്‍ എത്തും” എന്ന ക്യാപ്ഷനോടെയാണ് അനുഷ്‌ക്ക ഈ സന്തോഷം പങ്കുവച്ചിരിക്കുന്നത്. കുഞ്ഞ് ക്യാപ്റ്റനാകുമോ, കുഞ്ഞ് അനുഷ്‌ക്കയാകുമോ എന്നും ആരാധകര്‍ സംശയവും പ്രകടിപ്പിക്കുന്നുണ്ട്.

https://www.instagram.com/p/CEYZINOpd53/

ഏറെ വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവില്‍ 2017ലാണ് അനുഷ്‌ക്കയും വിരാടും വിവാഹിതരായത്. കോവിഡ് ലോക്ഡൗണിനിടെ ഒന്നിച്ച് ചിലവഴിച്ച സമയങ്ങള്‍ ഇരുവരും ആഘോഷമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button