GeneralLatest NewsMollywood

ആരാണ് അര്‍ജ്ജുന്‍? ഒടുവില്‍ കത്ത് വെളിപ്പെടുത്തി രഞ്ജിത്ത് ശങ്കർ

കേസ് തെളിയിക്കാൻ ഒരു മാർഗവുമില്ലാതെ വരുമ്പോഴാണ് മൂപ്പന് ഈ കത്തിന്റെ ചിന്ത മനസിൽ തെളിയുന്നത്. റിലീസ് ചെയ്ത സിനിമയിലെ വേർഷനിൽ ജഗതിയുടെ കഥാപാത്രം കൊല്ലപ്പെടുകയാണ്.

ഒരു കുറ്റകൃത്യം നേരിട്ട് കണ്ടാൽ പോലും തുറന്നു പറയാൻ കഴിയാതെ ജീവിക്കേണ്ടി വരുന്ന സാധാരണ ജനങ്ങളുടെയിടയിൽ ശ്രദ്ധനേടിയ അര്‍ജുനന്‍ ആരായിരുന്നു എന്നാണു സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച. അതിനു കാരണം അര്‍ജ്ജുനന്റെ കത്ത് പുറത്ത് വന്നതാണ്‌. പൃഥ്വിരാജിനെ നായകനാക്കി രഞ്ജിത്ത് ശങ്കർ 2011 ൽ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് അർജുനൻ സാക്ഷി. ഈ സിനിമയിൽ അർജുനൻ എന്നൊരു കഥാപാത്രം, താൻ ഫിറോസ് മൂപ്പന്റെ കൊലപാതകത്തിന് ദൃസാക്ഷിയാണ് എന്നും പക്ഷേ അത് തുറന്നു പറയാൻ തനിക്കു ധൈര്യമില്ല എന്നും പറഞ്ഞ് ഒരു കത്തെഴുതാൻ നിർബന്ധിതനാകുന്നത്. അർജുനന്റെ ആ കത്തിനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ വികസിക്കുന്നത്.

ജോലിസംബന്ധമായി എത്തുന്ന റോയ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തെ മാറ്റി മറിക്കുന്നു. എന്നാല്‍ താൻ അല്ല അർജുനൻ എന്ന് തെളിയിക്കാൻ റോയ് ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ഒടുവിൽ കൊലയാളിയെ കണ്ടെത്താനുള്ള ഉദ്യമത്തിൽ റോയ് കൂടി പങ്കാളിയാവുകയാണ്. എന്നാല്‍ സിനിമ തീരുമ്പോഴും അർജുനൻ ആരായിരുന്നു എന്ന ചോദ്യം പ്രേക്ഷരില്‍ ബാക്കിയാകുന്നു.

റോയ് ആണോ അർജുനൻ എന്ന സംശയം ശക്തമായി നില്‍ക്കുമ്പോഴും സംശയത്തിന്റെ മിഴിമുന ഫിറോസ് മൂപ്പന്റെ പിതാവ് ജഗതി ശ്രീകുമാർ അഭിനയിച്ച മൂപ്പൻ എന്ന കഥാപാത്രത്തിലേയ്ക്ക് ഒരു ഘട്ടത്തിൽ നീളുന്നുണ്ട്. ഒടുവിൽ ഇവർ ആരുമല്ല പൊതു ജനം തന്നെയാണ്, അല്ലെങ്കിൽ സാധാരണക്കാരായ നമ്മൾ ഓരോരുത്തരുമാണ് അർജുനൻ എന്ന ഒരു സത്യമാണ് രഞ്ജിത്ത് ശങ്കർ ഈ ചിത്രത്തിൽ പറഞ്ഞു വയ്ക്കുന്നത്.

https://www.facebook.com/ranjithsankar.dnb/posts/10158850802453792

യഥാർഥത്തിൽ മൂന്ന് അർജുനന്മാരെയായിരുന്നു രഞ്ജിത്ത് ശങ്കര്‍ സിനിമയ്ക്കായി ആലോചിച്ചിരുന്നത്. അതിനേക്കുറിച്ച് താരം പറയുന്നതിങ്ങനെ.. ” ഇതിൽ ആദ്യം ആലോചിച്ച േവർഷനിൽ ജഗതി അവതരിപ്പിച്ച കഥാപാത്രം തന്നെയാണ് ഈ കത്ത് എഴുതുന്നത്. കേസ് തെളിയിക്കാൻ ഒരു മാർഗവുമില്ലാതെ വരുമ്പോഴാണ് മൂപ്പന് ഈ കത്തിന്റെ ചിന്ത മനസിൽ തെളിയുന്നത്. റിലീസ് ചെയ്ത സിനിമയിലെ വേർഷനിൽ ജഗതിയുടെ കഥാപാത്രം കൊല്ലപ്പെടുകയാണ്. എന്നാൽ ഈ വേർഷനിൽ അദ്ദേഹം ആശുപത്രിയിലെത്തുന്നതായാണ് എഴുതിയിരുന്നത്. ആശുപത്രിയിൽ വച്ച് മൂപ്പൻ, റോയിയെ കാണുകയും അവിടെ വച്ചാണ് ഈ ദൗത്യം റോയ് ഏറ്റെടുക്കുന്നത്. സിനിമ അവസാനിക്കുന്നതും റോയിയും മൂപ്പനും കണ്ടുമുട്ടുന്ന രംഗത്തിലൂടെയായിരുന്നു. മറ്റൊരു വേർഷനിൽ അർജുനന്‍ എന്ന കഥാപാത്രമായി യുവതാരത്തെ കൊണ്ടുവരാനാണ് ആലോചിച്ചത്. പക്ഷേ അവസാനം സിനിമയിൽ ഇപ്പോഴുള്ള വേര്‍ഷൻ തന്നെ ഉപയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു.”

രഞ്ജിത്ത് ശങ്കർ തന്റെ പേജിൽ പങ്കുവച്ച ‘അർജുനന്റെ കത്തിലൂടെയാണ് അർജുനൻ’ വീണ്ടും ചർച്ചാ വിഷയമാകുന്നത്. ചിത്രത്തിന്റെ നിർമാണ പ്രവർത്തകരിലൊരാൾ തന്റെ ശേഖരത്തിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന കത്ത് ആകസ്മികമായി കണ്ടെത്തുകയും രഞ്ജിത്തിന് അയച്ചുകൊടുക്കുകയും ചെയ്യുകയായിരുന്നു. ഒരു കൗതുകത്തിന്റെ പേരില്‍ രഞ്ജിത് അത് തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചതോടെ അർജുനൻ ശരിക്കും ആരാണ് എന്നുള്ള ചോദ്യവുമായി നിരവധി പേരാണ് രഞ്ജിത്തിന്റെ പേജിൽ ചർച്ചക്കെത്തിയത്.

 

shortlink

Related Articles

Post Your Comments


Back to top button