GeneralLatest NewsMollywood

മരയ്ക്കാറിന് മുന്‍പ് ദൃശ്യം 2 എത്തും; കാരണത്തെക്കുറിച്ച് ആന്‍റണി പെരുമ്ബാവൂര്‍

മാര്‍ച്ച്‌ 26നു 300ലധികം തീയറ്ററുകളിലായാണ് മരയ്ക്കാര്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്.

കൊറോണ വൈറസ് വ്യാപനവും രാജ്യം ലോക്ഡൌണിലുമായതോടെ സിനിമാ മേഖല പ്രതിസന്ധിയിലാണ്. ഈ അവസ്ഥ തുടരുകയാണെങ്കില്‍ ‘മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ റിലീസ് ചെയ്യുന്നതിന് മുന്‍പ് ‘ദൃശ്യം 2’ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് ആന്‍റണി പെരുമ്ബാവൂര്‍. ഓണത്തോടനുബന്ധിച്ച്‌ നടന്ന ഒരു ലൈവ് ഷോയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്.

‘ദൃശ്യം 2’ന്‍റെ ചിത്രീകരണം എറണാകുളത്തും തൊടുപ്പുഴയിലുമായി സെപ്റ്റംബര്‍ 14ന് ആരംഭിക്കും. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശനമായ മുന്‍കരുതലുകളോട് കൂടിയാകും ചിത്രീകരണം. ചിത്രീകരണത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും കൊറോണ പരിശോധന നിര്‍ബന്ധമായും നടത്തുമെന്നും ആന്‍റണി പെരുമ്ബാവൂര്‍ പറഞ്ഞു. പൃഥ്വിരാജ്-മോഹന്‍ലാല്‍ ചിത്രം ‘എമ്ബുരാ’ന്‍റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ച്ച്‌ 26നു 300ലധികം തീയറ്ററുകളിലായാണ് മരയ്ക്കാര്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ അത് സാധിച്ചില്ല

shortlink

Related Articles

Post Your Comments


Back to top button