CinemaGeneralLatest NewsNEWS

ആരാധകർ കാത്തിരുന്ന പ്രഭാസ് ചിത്രം ‘ആദിപുരുഷി’ൽ രാവണനായെത്തുക സെയ്ഫ് അലിഖാന്‍

തിന്മയ്ക്ക് മുകളില്‍ നന്മയുടെ വിജയം എന്നാണ് ചിത്രത്തിന്റെ ടാ​ഗ് ലൈൻ

ആരാധകർ കാത്തിരുന്ന പ്രഭാസ് ചിത്രം ‘ആദിപുരുഷിലെ പുതിയ വാർത്തകൾ പുറത്ത്. രാമായണത്തിലെ രാമ-രാവണ യുദ്ധം പ്രമേയമാക്കി സംവിധായകന്‍ ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രം ‘ആദിപുരുഷി’ല്‍ രാവണനായി സെയ്ഫ് അലിഖാന്‍ എത്തുന്നു.

ചിത്രത്തിന്റെ സംവിധായകനും പ്രഭാസും ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ഇതാദ്യമായാണ് പ്രഭാസും സെയ്ഫ് അലിഖാനും ഒരുചിത്രത്തിലെത്തുന്നത്.

പ്രശസ്ത സംവിധായകനായ ഓം റൗട്ടിന്റെ തന്‍ഹാജി: ദ അണ്‍സങ് വാരിയര്‍ ചിത്രത്തിലും സെയ്ഫ് വേഷമിട്ടിരുന്നു. ഓം റൗട്ടിനൊപ്പം വീണ്ടും പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിന്റെ ത്രില്ലിലാണ്, ഇതൊരു അസാധാരണ പ്രൊജക്ടാണ്, ഇതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നും സെയ്ഫ് അലിഖാന്‍ പറഞ്ഞു.

ബോളിവുഡ് സൂപ്പർ താരം സെയ്ഫിനൊപ്പം അഭിനയിക്കാന്‍ ഒരുങ്ങുന്നതിന്റെ ആവേശത്തിലാണ് താനെന്ന് പ്രഭാസും വ്യക്തമാക്കി. തിന്മയ്ക്ക് മുകളില്‍ നന്മയുടെ വിജയം എന്നാണ് ചിത്രത്തിന്റെ ടാ​ഗ് ലൈൻ. ത്രിഡി രൂപത്തില്‍ ഒരുക്കുന്ന ചിത്രം ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ചിത്രീകരിക്കും. കൂടാതെ തമിഴ്, മലയാളം, കന്നഡ, കൂടാതെ മറ്റ് നിരവധി വിദേശ ഭാഷകളിലും ചിത്രമെത്തും.

shortlink

Related Articles

Post Your Comments


Back to top button