GeneralLatest NewsMollywood

ഇതൊക്കെ കണ്ണു കാണാത്ത രാഷ്ട്രീയമാണ്, നൂറുകണക്കിന് ആളുകള്‍ക്കു പിന്‍വാതില്‍ നിയമനവും പിന്നീട് സ്ഥിരപ്പെടുത്തലും, കള്ളന്മാര്‍!! സര്‍ക്കാരിനെതിരെ ശ്രീനിവാസന്‍

പി.എസ്.സിയെ മറികടന്നു രാഷ്ട്രീയ താത്പര്യങ്ങള്‍ വച്ച്‌ കൊണ്ട് പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുന്ന അധികാരികള്‍,

ഇടത് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മലയാളത്തിന്റെ പ്രിയനടന്‍ ശ്രീനിവാസന്‍. വെഞ്ഞാറമൂട് കൊലപാതക വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ”എന്നും ഇത്തരം വാര്‍ത്തകള്‍ ഉണ്ടാകുന്നുണ്ട്. ഇതൊക്കെ കണ്ണു കാണാത്ത രാഷ്ട്രീയമാണ്, ആര്‍ക്ക് എന്ത് നേട്ടമാണുള്ളത്. നമ്മുടെ ജനാധിപത്യം ആകെ കുഴപ്പത്തിലാണ്” ശ്രീനിവാസന്‍ പറഞ്ഞു.

” സ്വര്‍ണകടത്തല്ല ഇപ്പോഴത്തെ പ്രധാന പ്രശ്നം, അത് തൊഴില്‍ ഇല്ലാത്ത എത്രയോ ആളുകള്‍ അലഞ്ഞു തിരിഞ്ഞ് നടക്കുമ്ബോള്‍ പി.എസ്.സിയെ മറികടന്നു രാഷ്ട്രീയ താത്പര്യങ്ങള്‍ വച്ച്‌ കൊണ്ട് പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുന്ന അധികാരികള്‍, അവരെ ആണ് നമ്മള്‍ കാണുന്നത്. ഭീകരമായ അവസ്ഥയാണ് അത്. നൂറുകണക്കിന് ആളുകള്‍ക്കു പിന്‍വാതില്‍ വഴി കരാര്‍ അടിസ്ഥാനത്തില്‍ ജോലി നല്‍കി പിന്നീട് സ്ഥിരപ്പെടുത്തുന്നത് തട്ടിപ്പ് പരിപാടിയാണ്. കള്ളന്മാര്‍,” ശ്രീനിവാസന്‍ തിരുവോണ ദിവസം നല്‍കിയ അഭിമുഖത്തില്‍ വിമര്‍ശിച്ചു.

shortlink

Related Articles

Post Your Comments


Back to top button