CinemaGeneralLatest NewsNEWS

മലബാര്‍ മാപ്പിള ഖലാസികളുടെ ജീവിതം വെള്ളിത്തിരയിലേക്ക്; ജനപ്രിയതാരം ദിലീപ് നായകവേഷത്തിലെത്തും

ടെലിവിഷന്‍ ഷോകളിലൂടെ ശ്രദ്ധേയനായ മിഥിലാജാണ് കഥയും സംവിധാനവും

പ്രശസ്തമായ ‌മലബാര്‍ മാപ്പിള ഖലാസികളുടെ ജീവിതം സിനിമയാകുന്നു. ദിലീപിനെ നായകനാക്കി ഗോകുലം മൂവിസിന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രത്തിന്റെ പേര് ടൈറ്റില്‍ പോസ്റ്ററാണ് ദിലീപ് പുറത്തു വിട്ടിരിക്കുന്നത്. ‘ഖലാസി’ എന്നാണ് ചിത്രത്തിന്റെ പേര്. ടെലിവിഷന്‍ ഷോകളിലൂടെ ശ്രദ്ധേയനായ മിഥിലാജാണ് കഥയും സംവിധാനവും ഒരുക്കുക.

യഥാർഥത്തിൽ‘ഇത് ഒരു കെട്ടുകഥയല്ല…കെട്ടിന്റെ കഥയാണ്’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ദക്ഷിണേന്ത്യന്‍ സിനിമാ ഇതിഹാസങ്ങള്‍ ഒന്നിക്കുന്ന ചിത്രത്തിനായി പടുകൂറ്റന്‍ സെറ്റാണ് അണിയറയില്‍ ഒരുങ്ങുന്നത്.

https://www.facebook.com/ActorDileep/posts/2181996408630783

കൂടാതെ, ആദ്യഘട്ട ചിത്രീകരണം കോഴിക്കോട് ആരംഭിക്കും. മിഥിലാജ്, അനുരൂപ് കൊയിലാണ്ടി എന്നിവരാണ് സിനിമയുടെ തിരക്കഥ. വി.സി പ്രവീണും ബൈജു ഗോപാലനുമാണ് സഹനിര്‍മ്മാതാക്കളായെത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button