CinemaGeneralLatest NewsNEWS

കോവിഡ് ടെസ്റ്റിനായി 108 ആംബുലൻസിൽ ഹോസ്പിറ്റലിൽ പോകുവാൻ തയ്യാറെടുക്കുന്ന ചേച്ചി; ആംബുലൻസിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ട വിഷയം; സർക്കാരിനെതിരെ രൂക്ഷമായി പ്രതികരിച്ച് സംവിധായകൻ ആലപ്പി അഷ്റഫ്

പത്തൊന്‍പതുകാരിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി ആംബുലന്‍സ് ഡ്രൈവര്‍ ക്രൂരമായി പീഡിപ്പിച്ചത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് പൊലീസ് വ്യക്തമാക്കി

ആംബുലൻസിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ട വിഷയത്തിൽ രൂക്ഷമായി പ്രതികരിച്ച് സംവിധായകൻ ആലപ്പി അഷ്റഫ് രം​ഗത്ത്. വെട്ടുകത്തിയുമായി കോവിഡ് ടെസ്റ്റിനായി 108 ആംബുലൻസിൽ ഹോസ്പിറ്റലിൽ പോകുവാൻ തയ്യാറെടുക്കുന്ന ചേച്ചി എന്ന അടിക്കുറിപ്പോടെയാണ് താരം ഇത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

എന്നാൽ കോവിഡ് പോസിറ്റീവായ പത്തൊന്‍പതുകാരിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി ആംബുലന്‍സ് ഡ്രൈവര്‍ ക്രൂരമായി പീഡിപ്പിച്ചത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ആറന്മുളയില്‍ വിജനസ്ഥലത്തുവെച്ച് ശനിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു കേരളക്കരയെ ഞെട്ടിച്ച പീഡനം നടന്നത്.

https://www.facebook.com/alleppeyashraf/posts/3880120745337450

കൂടാതെ സംഭവത്തിൽ ആരോഗ്യ വകുപ്പിന്റെ ‘കനിവ്’ പദ്ധതിയുടെ ഭാഗമായ ‘108’ ആംബുലന്‍സിന്റെ ഡ്രൈവര്‍ കായംകുളം കീരിക്കാട് തെക്ക് പനയ്ക്കച്ചിറ വീട്ടില്‍ നൗഫലിനെ (29) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ മുന്‍പു വധശ്രമക്കേസില്‍ പ്രതിയാണ്. പീഡനശേഷം ഇയാള്‍ പെണ്‍കുട്ടിയോട് മാപ്പുപറയുന്ന വീഡിയോ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ഇത് പെണ്‍കുട്ടി തന്നെയാണ് ഈ വീഡിയോ ചിത്രീകരിച്ച് പുറത്ത് വിട്ടത്.

shortlink

Related Articles

Post Your Comments


Back to top button