CinemaGeneralLatest NewsNEWS

ഇത്രയും നാള്‍ അമ്മയെ പിരിഞ്ഞു കഴിയേണ്ടി വന്നിട്ടില്ല : വികാരാധീനനായി മോഹന്‍ലാല്‍

ചെന്നൈയില്‍ ഇഞ്ചംപക്കത്തെ കടലിന്നഭിമുഖമായുള്ള എന്റെ വീട്ടിലിരുന്ന് ഫോണിലൂടെ ആ സ്വരങ്ങള്‍ കേള്‍ക്കുമ്പോള്‍ അറിയാതെ മനസ്സ് അമ്മയുടെ അടുത്തേക്ക് കുതിക്കും

കോവിഡ് വ്യാപനം കനത്തതോടെ തന്റെ ഏറ്റവും വലിയ നഷ്ടം അമ്മയുടെ അരികിലെത്താന്‍ കഴിയാതെ പോകുന്നതാണെന്ന് നടന്‍ മോഹന്‍ലാല്‍. നാള് ഇതുവരെ അമ്മയെ ഇത്രയും നാള്‍ പിരിഞ്ഞിരിക്കേണ്ട അവസ്ഥ വന്നിട്ടില്ലെന്നും മാതൃഭൂമി ആഴ്ചപതിപ്പിന് നല്‍കിക അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറയുന്നു.

മോഹന്‍ലാലിന്‍റെ വാക്കുകള്‍

“കൊറോണ വ്യാപനത്തിന് ശേഷം പ്രവാസികളായ ഒരുപാട് സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ച് അവരുടെ സങ്കടങ്ങള്‍ പറയും. എല്ലാവരുടെയും ആശങ്ക സ്വന്തം വീടിനെക്കുറിച്ചാണ്. അച്ഛന്‍, അമ്മ, ഭാര്യ, മക്കള്‍, സഹോദരങ്ങള്‍ അങ്ങനെ ഉറ്റവരെക്കുറിച്ചുള്ള ആധികളാണ് ഏറെ പേര്‍ക്കും പങ്കുവെയ്ക്കാനുണ്ടാവുക. ചെന്നൈയില്‍ ഇഞ്ചംപക്കത്തെ കടലിന്നഭിമുഖമായുള്ള എന്റെ വീട്ടിലിരുന്ന് ഫോണിലൂടെ ആ സ്വരങ്ങള്‍ കേള്‍ക്കുമ്പോള്‍ അറിയാതെ മനസ്സ് അമ്മയുടെ അടുത്തേക്ക് കുതിക്കും. ഞാനും എന്റെ അമ്മയെ കണ്ടിട്ട് ഏറെ നാളുകളായി. എല്ലാ ദിവസവും ഫോണില്‍ സംസാരിക്കുമെങ്കിലും അമ്മയെ വിട്ടു ഇത്രയും നാള്‍ ഞാന്‍ കഴിഞ്ഞിട്ടില്ല. സ്ട്രോക്കിനെ തുടര്‍ന്ന് അമ്മ തളര്‍ന്നു കിടപ്പിലായിട്ട് എട്ടു വര്‍ഷം കഴിഞ്ഞു. അതിനു ശേഷം എറണാകുളത്തെ വീട്ടില്‍ എന്നോടൊപ്പമാണ് അമ്മയുടെ താമസം”. മോഹന്‍ലാല്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button