GeneralLatest NewsTV Shows

ലക്ഷ്മി പ്രമോദ് ഹിന്ദുവാണെന്നും വേണ്ടപ്പെട്ടയാളുമാണെന്നും കോണ്‍ഗ്രസ് നേതാവ്; ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്ത്; ലക്ഷ്മി പ്രമോദിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു

റംസി മരണപ്പെട്ട ദിവസം ലക്ഷ്മി പ്രമോദ് തന്റെ അനുജന്‍ സ്നേഹിച്ച പെണ്‍കുട്ടിയാണ് എന്ന് പറയുകയും പിഡിപി വീട്ടിിലേക്ക് പ്രതിഷേധം നടത്തുമെന്നും അറിഞ്ഞതായി

കൊല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടി ലക്ഷ്മി പ്രമോദിനെ രക്ഷിച്ചെടുക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നുവെന്ന് ആരോപണം ശക്തമാകുന്നു. മകളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതില്‍ മുഖ്യപങ്ക് ലക്ഷ്മി പ്രമോദിനുണ്ടെന്നാണ് റംസിയുടെ മാതാപിതാക്കള്‍ പറയുന്നത്. കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം ലക്ഷ്മി പ്രമോദിനെ ചോദ്യം ചെയ്യുകയും താരത്തിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ ലക്ഷ്മി പ്രമോദിനു വേണ്ടി കോണ്‍ഗ്രസ് നേതാവ് പാലത്തറ രാജീവ് ഇടപെട്ടുവെന്ന പരാതിയുമായി റംസിയുടെ മരണത്തില്‍ നീതി തേടി രൂപീകരിച്ചിരിക്കുന്ന ആക്ഷന്‍ കൗണ്‍സില്‍ രംഗത്ത്.

കോണ്‍ഗ്രസ് നേതാവ് നടിക്കു വേണ്ടി തന്നോട് സംസാരിച്ചുവെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാനും പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ മൈലക്കാട് ഷായാണ് അവകാശപ്പെടുന്നത്. ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും ഷാ പുറത്തു വിട്ടിട്ടുണ്ട്. ലക്ഷ്മി പ്രമോദ് വേണ്ടപ്പെട്ട കക്ഷിയാണെന്നും തന്നെ ഈ കേസുമായി ബന്ധപ്പെട്ട് സമീപിച്ചുവെന്നും രാജീവ് തന്നോട് പറഞ്ഞുവെന്ന് ഷാ പറയുന്നു. നീതി കിട്ടിയില്ലങ്കില്‍ ഹാരിസ് മുഹമ്മദിന്റെ വീട്ടില്‍ സമരം ഇരിക്കുമെന്നു പറഞ്ഞപ്പോള്‍, അത്തരം പണിക്കൊന്നും നില്‍ക്കരുതെന്നും ആവശ്യപ്പെട്ടതായി ഷാ കൂട്ടിച്ചേര്‍ത്തു.

അതേ സമയം ലക്ഷ്മി പ്രമോദിന് വേണ്ടി യാതൊരു സഹായവും ആരോടും അഭ്യര്‍ത്ഥിച്ചിട്ടില്ല പാലത്തറ രാജീവ് പ്രതികരിച്ചു. റംസി മരണപ്പെട്ട ദിവസം ലക്ഷ്മി പ്രമോദ് തന്റെ അനുജന്‍ സ്നേഹിച്ച പെണ്‍കുട്ടിയാണ് എന്ന് പറയുകയും പിഡിപി വീട്ടിിലേക്ക് പ്രതിഷേധം നടത്തുമെന്നും അറിഞ്ഞതായി പറഞ്ഞു. ആവിശ്യമില്ലാത്ത വിവാദമാണെന്നും അതിനാല്‍ ഇത് ഒഴിവാക്കാന്‍ കഴിയുമോ എന്നും ചോദിച്ചു. എന്റെ അയല്‍ക്കാരായതിനാല്‍ എന്താണ് സംഭവമെന്നറിയാന്‍ മൈലക്കാട് ഷായെ വിളിച്ചിരുന്നു. പെണ്‍കുട്ടി മരണപ്പെട്ട ദിവസം ഇത്രയും വിവാദമായിരുന്നില്ല-പാലത്തറ രാജീവ് ഒരു മാധ്യമത്തോട് പറഞ്ഞു.

അതിനാലാണ് സമരപരിപാടികള്‍ ഒഴിവാക്കാമോ എന്ന് ചോദിച്ചത്. പ്രശ്നത്തിന്റെ ഗൗരവം എന്നോട് അദ്ദേഹം വിശദീകരിച്ചതോടെ ഞാന്‍ പിന്നീട് ഈ വിഷയത്തില്‍ ഒന്നിനും ഇടപെട്ടില്ല. റംസിയുടെ മരണത്തിന് ഉത്തരവാദി ഹാരിഷ് മുഹമ്മദും കുടുംബവുമാണെന്ന് അറിഞ്ഞതോടെ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ഞാന്‍ തന്നെ മുന്നില്‍ നിന്നാണ് പ്രതിഷേധ പരിപാടികള്‍ നടത്തുന്നത്. റംസിയുടെ കുടുംബത്തിന് നീതി ലഭിക്കാനായി സമരം ശക്തമാക്കിയപ്പോള്‍ രാഷ്ട്രീയ വിരോധം തീര്‍ക്കാനായാണ് ഇപ്പോള്‍ ഈ ഫോണ്‍ സംഭാഷണം പുറത്ത് വിട്ടതെന്നും പാലത്തറ രാജീവ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button