GeneralLatest NewsMollywood

എസ് പി ബാലസുബ്രഹ്മണ്യത്തിന് ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ; അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്

എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് എസ് പി ബി.

കൊറോണ വൈറസ് ബാധിച്ച് ചികിത്സയില്‍ ആയിരുന്ന ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന് ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയേക്കുമെന്നു റിപ്പോര്‍ട്ട്. കോവിഡ് വൈറല്‍ ന്യുമോണിയ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണു ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. ഇതിനെ തുടര്‍ന്ന് എസ്പിബിയുടെ കുടുംബം തമിഴ്നാട് ആരോഗ്യവകുപ്പിനു കീഴിലെ അവയവമാറ്റ ശസ്ത്രക്രിയാ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തതായാണ് റിപ്പോര്‍ട്ട്.

എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് എസ് പി ബി. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം യന്ത്രസഹായത്തോടെ ചെയ്യുന്ന എക്മോ ചികിത്സ തുടരുകയാണ്. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാകുന്നത് വരെ വെന്റിലേറ്റര്‍ സഹായം തുടരുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button