CinemaGeneralMollywoodNEWS

94-95നു ശേഷം എനിക്ക് സിനിമ ഇല്ലാതായി: ചില തുറന്നു പറച്ചിലുകളുമായി അശോകന്‍

പിന്നെ ഓര്‍ക്കുമ്പോള്‍ പ്രഗല്‍ഭരായ നിരവധി സംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് എന്നെ സംബന്ധിച്ച് വലിയ ഭാഗ്യമാണ്

തനിക്ക് സിനിമ നഷ്ടമായി തുടങ്ങിയ കാലഘട്ടം വെളിപ്പെടുത്തി നടന്‍ അശോകന്‍. പത്മരാജന്റെ ‘പെരുവഴിയമ്പലം’ എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് തുടക്കം കുറിച്ച അശോകന്‍ സമാന്തര സിനിമകളിലൂടെയാണ് കൂടുതല്‍ ശ്രദ്ധേയനായത്. അടൂര്‍, ഭരതന്‍, പത്മരാജന്‍ തുടങ്ങിയവരുടെ സിനിമകളില്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത അശോകന്‍ ഒരു സമയത്ത് തനിക്ക് സിനിമ ഇല്ലാതായ സാഹചര്യത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്.

“എനിക്ക് 94-95 വര്‍ഷം കഴിഞ്ഞാണ് സിനിമ ഇല്ലാതായത്. അതിന്റെ കാരണം എന്താണെന്ന് അറിയില്ല. സിനിമയില്‍ എല്ലാക്കാലവും സ്ഥിരമായി നില്‍ക്കുന്നവര്‍ വളരെ കുറവാണ്. സിനിമയുടെ സ്വഭാവം അതാണ്‌. സിനിമ കുറഞ്ഞു തുടങ്ങിയപ്പോള്‍ അതില്‍ ആത്മ പരിശോധന നടത്തിയിട്ടോ, ഞാന്‍ എന്നിലെ നടനെ സ്വയം പുതുക്കേണ്ടതിനെക്കുറിച്ച് ആലോചിച്ചിട്ടോ കാര്യമില്ല. കിട്ടാനുള്ളത് കിട്ടിയിരിക്കും. ‘അത് പറഞ്ഞിരുന്നുവെങ്കില്‍ സിനിമ ലഭിച്ചേനെ’ ‘അങ്ങനെ പറഞ്ഞത് കൊണ്ട് സിനിമ ലഭിച്ചില്ല’ എന്നൊക്കെ എല്ലാവരിലും തോന്നുന്ന കാര്യങ്ങള്‍  അന്ന് എന്നിലും തോന്നിയിരുന്നു, എങ്കിലും കിട്ടാനുള്ളത് ഒരു നടനെ സംബന്ധിച്ച് കിട്ടിയിരിക്കും. പിന്നെ ഓര്‍ക്കുമ്പോള്‍ പ്രഗല്‍ഭരായ നിരവധി സംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് എന്നെ സംബന്ധിച്ച് വലിയ ഭാഗ്യമാണ്”. അശോകന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button