BollywoodGeneralLatest News

സിഗരറ്റ് വലിച്ച്‌ റിയ; സുശാന്തിനൊപ്പമുള്ള വീഡിയോ വൈറല്‍

കേസില്‍ അറസ്റ്റിലായ റിയ ചക്രവര്‍ത്തിയും സഹോദരന്‍ ഷോവികും ബോളിവുഡിലെ മയക്കുമരുന്ന് കണ്ണികളായ പ്രമുഖ താരങ്ങളുടെ പേരുകള്‍ വെളിപ്പെടുത്തിയിരുന്നു.

ബോളിവുഡിലെ സുശാന്തിന്റെ മരണത്തിലെ ദുരൂഹത ഇനിയും അവസാനിച്ചിട്ടില്ല. ഈ മരണത്തിനു പിന്നാലെ ഉയര്‍ന്ന ലഹരി മരുന്ന് കേസില്‍ താരത്തിന്റെ കാമുകിയും നടിയുമായ റിയയും സഹോദരനും അറസ്റ്റില്‍ ആയിരിക്കുകയാണ്. ഇപ്പോഴിതാ സുശാന്തും കാമുകി റിയ ചക്രവര്‍ത്തിയും ഒരുമിച്ച്‌ സമയം ചെലവഴിക്കുന്നതിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. വീഡിയോയില്‍ സുശാന്ത് പാട്ട് പാടുന്നതും റിയ സിഗരറ്റ് വലിക്കുന്നതും കാണാം. സീ ന്യൂസ് ആണ് വീഡിയോ പുറത്തുവിട്ടത്. വീഡിയോയില്‍ സുശാന്ത് ഒരു ഭക്തിഗാനം ആലപിക്കുകയാണ്.

സിബിഐ, നാര്‍കോടിക്സ് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവരാണ് ഈ കേസ് അന്വേഷിക്കുന്നത്. കേസില്‍ അറസ്റ്റിലായ റിയ ചക്രവര്‍ത്തിയും സഹോദരന്‍ ഷോവികും ബോളിവുഡിലെ മയക്കുമരുന്ന് കണ്ണികളായ പ്രമുഖ താരങ്ങളുടെ പേരുകള്‍ വെളിപ്പെടുത്തിയിരുന്നു.

https://www.instagram.com/p/CE9tpyKhc9t/?utm_source=ig_embed

shortlink

Related Articles

Post Your Comments


Back to top button