GeneralLatest NewsMollywood

ചിരിയുടെ രസകൂട്ടുകളുമായി ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ ഇനി ഓണ്‍ലൈനില്‍

മലയാളത്തിന്റെ പ്രിയതാരം നെടുമുടി വേണുവുമുണ്ട് ഈ രസകാഴ്ചയില്‍

മലയാളി മനസ്സുകളില്‍ പ്രണയം നിറച്ച ആല്‍ബങ്ങളിലൂടെ ഇടം നേടിയ സംവിധായകന്‍ ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ ഒരുക്കിയ ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ ഓണ്‍ലൈനില്‍. സംഗീതം ,ഹാസ്യം, കുടുംബം എന്നിങ്ങനെ പ്രേക്ഷകരുടെ അഭിരുചികളെ ത്രസിപ്പിക്കുവാനുള്ള രസക്കൂട്ടുമായി സമ്പത്തിന്റെയും വിനയന്റെയും ജീവിതകഥ പറയുകയാണ് ചില ന്യൂജെന്‍നാട്ടുവിശേഷങ്ങള്‍. കഴിഞ്ഞ ദിവസം യൂടുബില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്

ഈസ്റ്റ്‌കോസ്റ്റ് ബാനര്‍ ഒരുക്കുന്ന ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളില്‍ അപ്രതീക്ഷിത ജീവിതാനുഭവങ്ങള്‍ പ്രണയത്തിന്റെ ചട്ടക്കൂട്ടില്‍ ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുമ്പോള്‍ ചിത്രത്തിലെ പ്രധാന കഥാപാത്രമായ വിനയനെ അവതരിപ്പിക്കുന്നത് പുതുമുഖം അഖില്‍ പ്രഭാകരനാണ്.

ഈ ചിത്രത്തില്‍  പൊട്ടിച്ചിരിയുടെ രസക്കൂട്ടുമായിദേശീയ പുരസ്കാര ജേതാവ് സുരാജും ഹരീഷും ഒന്നിക്കുന്നു. മലയാളത്തിന്റെ പ്രിയതാരം നെടുമുടി വേണുവും ഈ രസകാഴ്ചയ്ക്ക് സൌന്ദര്യമേകാന്‍ എത്തുന്നു. ശിവകാമി,സോനു എന്നിങ്ങനെ രണ്ടു നായികമാര്‍ അണിനിരക്കുന്ന ചിത്രത്തില്‍ വരികളും സംഗീതവുംകൊണ്ട് ശ്രോതാക്കളെ പിടിച്ചിരുത്തുന്ന അഞ്ചു ഗാനങ്ങളുമുണ്ട്. ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളുടെ തിരക്കഥ ഒരുക്കിയത് എസ്.എൽ പുരം ജയസൂര്യയാണ്.

shortlink

Related Articles

Post Your Comments


Back to top button