GeneralLatest NewsTollywood

‘ ശ്രീ’യുടെ ഫ്ലാറ്റ് നടി സന്ദർശിച്ചത് 4 തവണ; ലഹരി മരുന്ന് കേസില്‍ നടൻ സന്തോഷിനേ ചോദ്യം ചെയ്തു, കേസിൽ മറ്റൊരു നിർണായക അറസ്റ്റ്

ആദിത്യ ആൽവ, ലഹരി പാർട്ടികളുടെ ആസൂത്രകൻ വിരേൻ ഖന്ന, നടി രാഗിണി ദ്വിവേദി തുടങ്ങിയവരുമായി ഏറെ അടുപ്പം

കന്നഡ സിനിമാ മേഖലയിലെ പ്രമുഖ നടിമാര്‍ മയക്കു മരുന്നു കേസില്‍ അറസ്റ്റില്‍ ആയത് സിനിമാ ലോകത്തെ തന്നെ അമ്പരപ്പിച്ചിരുന്നു. ഇപ്പോഴിതാ മയക്കുമരുന്ന് കേസിൽ നിർണായക അറസ്റ്റ് നടന്നിരിക്കുകയാണ്. ലഹരി പാർട്ടികളിൽ ‘ശ്രീ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇടപാടുകാരൻ ശ്രീനിവാസ് സുബ്രഹ്മണ്യ(42)നാണ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസിന്റെ പിടിയിലായത്.

ബോളിവുഡ് നടൻ വിവേക് ഒബ്റോയിയുടെ ഭാര്യാ സഹോദരനും കർണാടക മുൻമന്ത്രി ജീവരാജ് ആൽവയുടെ മകനുമായ ആദിത്യ ആൽവ, ലഹരി പാർട്ടികളുടെ ആസൂത്രകൻ വിരേൻ ഖന്ന, നടി രാഗിണി ദ്വിവേദി തുടങ്ങിയവരുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന ശ്രീനിവാസിന്റെ ഫ്ലാറ്റില്‍ നടി രാഗിണി ദ്വിവേദി നാല് പ്രാവശ്യം സന്ദർശിച്ചിരുന്നതായി സെൻട്രൽ ക്രൈംബ്രാഞ്ച് കണ്ടെത്തി. ഗുരുതരമായ ഭവിഷ്യത്തുകൾക്ക് കാരണമാകുന്ന രാസ ലഹരി മരുന്നായ മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ എന്ന എംഡിഎംഎ വ്യാപകമായി താരങ്ങള്‍ക്ക് ഇയാള്‍ എത്തിച്ചിരുന്നതായി കണ്ടെത്തി. അറസ്റ്റിലാകുമ്പോൾ ഇയാളിൽ നിന്ന് 13 എംഡിഎംഎ ഗുളികൾ, കഞ്ചാവ്, ഹാഷിഷ് എന്നിവ കണ്ടെത്തിയിരുന്നു

read also: പാതിരാത്രി വരെ കരച്ചില്‍; പുലര്‍ച്ചെ വരെ ഉറങ്ങാതെയും ഭക്ഷണം കഴിക്കാതെയും ജയിലില്‍ കരഞ്ഞു തളര്‍ന്ന് നടി രാഗിണി ദ്വിവേദി

നടൻ സന്തോഷിനേ തന്റെ ഉടമസ്ഥതയിലുള്ള ദേവനഹള്ളിയിലെ വില്ലയിൽ ലഹരി പാർട്ടി നടന്നുവെന്ന വിവരത്തെ തുടർന്നാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. എന്നാൽ, ലഹരിമരുന്നു ഇടപാടുമായി ബന്ധമില്ലെന്നും വില്ലയുടെ നടത്തിപ്പ് വൈഭവ് ജെയിനിനെ ഏൽപ്പിക്കുകയായിരുന്നുവെന്നും സന്തോഷ് മൊഴിനൽകി. കൂടാതെ ഒരുവർഷം മുമ്പ് ചുമതലകളിൽനിന്ന്‌ വൈഭവ് ജെയിനിനെ ഒഴിവാക്കിയെന്നും സന്തോഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button