CinemaLatest NewsNEWS

ഉർവശി അത്യുജ്വല പ്രകടനം കാഴ്ച്ചവച്ച ഹിറ്റ് സിനിമയ്ക്ക് 37 വര്‍ഷങ്ങള്‍ക്കിപ്പുറം റീമേക്ക് ഒരുങ്ങുന്നു; നായികയായെത്തുക ഐശ്വര്യ രാജേഷ്

റീമേക്കിന്റെ രചന നിര്‍വ്വഹിക്കുന്നതും നടന്‍ ഭാഗ്യരാജ് തന്നെ

പ്രിയനടി ഉർവശി അത്യുജ്വല പ്രകടനം കാഴ്ച്ചവച്ച തമിഴ് സിനിമയായ ‘മുന്താനെ മുടിച്ച്’ ചിത്രത്തിലെ പരിമള എന്ന കഥാപാത്രം സൂപ്പർ ഹിറ്റായിരുന്നു. മുപ്പത്തിയേഴ് വര്‍ഷങ്ങള്‍ക്കിപ്പുറം മുന്താനെ മുടിച്ചിന്റെ റീമേക്ക് ഒരുങ്ങുകയാണ്.

പ്രേക്ഷക ലക്ഷങ്ങൾ ഏറ്റെടുത്ത പരിമള ആകാന്‍ ഒരുങ്ങുന്നതിന്റെ ആവേശം പങ്കുവച്ച് യുവനടി രം​ഗത്തെത്തിയിരിക്കുകയാണ്. കാക്കമുട്ടൈ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ഐശ്വര്യ രാജേഷ് ആണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

ഹിറ്റ് സംവിധായകൻ ഭാഗ്യരാജ് സംവിധാനം ചെയ്ത മുന്താനെ മുടിച്ചില്‍ താരം തന്നെയാണ് നായകനായും വേഷമിട്ടത്. റീമേക്കിന്റെ രചന നിര്‍വ്വഹിക്കുന്നതും നടന്‍ ഭാഗ്യരാജ് തന്നെയാണ്. തമിഴ് സിനിമയുടെ ലാന്‍ഡ്മാര്‍ക്ക് ചിത്രങ്ങളിലൊന്നിന്റെ റീമേക്കില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനവുമുണ്ട്. 2021 ല്‍ ചിത്രമെത്തും എന്നാണ് ഐശ്വര്യ പറഞ്ഞിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button