CinemaGeneralLatest NewsNEWS

എസ്പിബി എന്ന അതുല്യ ​ഗായകന്റെ വിടവാങ്ങൽ സാംസ്കാരിക മേഖലക്ക് തീരാനഷ്ടം; ​ ദുഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

നടന്‍, സംഗീത സംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്‌റ്റ് എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു പ്രിയ​ഗായകൻ എസ്പി ബാലസുബ്രഹ്മണ്യം

ഇന്ന് വിടവാങ്ങിയത് സം​ഗീത ലോകത്തെ നിത്യ വസന്തമായ ​ഗായകനെന്ന് ആരാധകരും സം​ഗീത ലോകവും ഒരുപോലെ പറയുന്നു, പത്മശ്രീയും പത്മഭൂഷണും നല്‍കി രാജ്യം എസ്പിബിയെ ആദരിച്ചിരുന്നു. മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ആറുതവണ നേടി. നടന്‍, സംഗീത സംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്‌റ്റ് എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു പ്രിയ​ഗായകൻ എസ്പി ബാലസുബ്രഹ്മണ്യം.

അതുല്യ ​ഗായകന്റെ വിടവാങ്ങൽ സാംസ്കാരിക മേഖലക്ക് തീരാനഷ്ടമെന്ന് ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും . തകർന്നു പോയെന്നാണ് എആർ റഹ്മാൻ കുറിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button