AwardsKeralaLatest News

മത്സരത്തിന്‌ 119 സിനിമകള്‍!! വിവാദങ്ങൾക്കൊടുവിൽ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്‌ക്രീനിങ് ആരംഭിച്ചു

ജൂറി ചെയര്‍മാന്‍ മധു അമ്ബാട്ടും അംഗമായ എഡിറ്റര്‍ എല്‍ ഭൂമിനാഥനും സ്ക്രീനിങ്ങിനെത്തി.

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് 2019ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണയത്തിനുള്ള സിനിമകളുടെ സ്ക്രീനിങ് ആരംഭിച്ചു. ജൂറി അംഗങ്ങളെയും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ചലച്ചിത്ര അക്കാദമി ജീവനക്കാരെയും റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റിന് വിധേയമാക്കി.

സംസ്ഥാനത്തിന് പുറത്തു നിന്ന് എത്തുന്നവര്‍ക്കുള്ള ക്വാറന്‍റൈന്‍ പൂർത്തിയാക്കി ജൂറി ചെയര്‍മാന്‍ മധു അമ്ബാട്ടും അംഗമായ എഡിറ്റര്‍ എല്‍ ഭൂമിനാഥനും സ്ക്രീനിങ്ങിനെത്തി. സംവിധായകരായ സലീം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രഹകനും സംവിധായകനുമായ വിപിന്‍ മോഹന്‍, സൗണ്ട് എന്‍ജിനിയര്‍ എസ് രാധാകൃഷ്ണന്‍, പിന്നണി ഗായിക ലതിക, നടി ജോമോള്‍, എഴുത്തുകാരന്‍ ബെന്യാമിന്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് (ജൂറി മെമ്ബര്‍ സെക്രട്ടറി) എന്നിവരാണ് മറ്റു അംഗങ്ങള്‍.

രണ്ട് സബ് കമ്മിറ്റികളായാണ് ജുറി സിനിമകള്‍ കാണുന്നത്, കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കിലെ ചലച്ചിത്ര അക്കാദമിയുടെ രാമു കാര്യാട്ട് സ്ക്രീനിലും എല്‍.വി പ്രസാദ് തിയറ്ററിലുമാണ് പ്രദര്‍ശിപ്പിക്കുന്നത്. 119 സിനിമകളാണ് ഇത്തവണ പുരസ്കാരത്തിനായി മത്സരത്തിന് ഉള്ളത്. അതില്‍ അഞ്ചെണ്ണം കുട്ടികളുടെ സിനിമകളാണ്

shortlink

Related Articles

Post Your Comments


Back to top button