GeneralLatest NewsMollywoodNEWS

ഒരു സംഗീതജ്ഞന് ഒരിക്കലും ഈഗോ പാടില്ല; എന്റെ തെറ്റ് ഏറ്റുപറഞ്ഞു ആ കാല്‍ക്കല്‍ വീണു നമസ്കരിച്ചു!!

ആദ്യമായ് അദ്ദേഹത്തിന്റെ കൂടെ work ചെയ്യുന്നതിന്റെ ത്രില്ലിലായിരുന്നു ഞാന്‍ .

നാല് പതിറ്റാണ്ട് നീണ്ട സംഗീത സപര്യയ്ക്ക് വിരാമമിട്ടു എസ്.പി ബാലസുബ്രഹ്‌മണ്യം ഓർമ്മയായിരിക്കുകയാണ്. എസ്പിബിയുടെ മഹത്തരമായ വ്യക്തിത്വത്തിന്റെ പ്രത്യേകതകളോര്‍ത്ത് പറഞ്ഞു കൊണ്ട് ആദരാഞ്ജലികള്‍ അ‌ര്‍പ്പിക്കുകയാണ് ഗായകനും സംഗീത സംവിധായകനുമായ എം.ജയചന്ദ്രന്‍.

‘ശിക്കാര്‍’ എന്ന ചിത്രത്തിലെ തെലുങ്ക് ഗാനം എസ്.പി.ബിയെ കൊണ്ട് പാടിക്കാന്‍ ശ്രമിച്ചതും തന്റെ ഈഗോ ഇല്ലാതെ ആയതുമായ സംഭവമാണ് എം.ജയചന്ദ്രന് സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്.

എം.ജയചന്ദ്രന്റെ പോസ്‌റ്റിന്റെ പൂര്‍ണരൂപം

ശിക്കാര്‍ എന്ന സിനിമയിലെ ‘പ്രതിഘടിന്സു’ എന്ന തെലുഗു ഗാനം
spb സര്‍ പാടണം എന്നു ഞാന്‍ ആഗ്രഹിച്ചു.
എന്റെ orchestra manager വിന്‍സെന്റ് ചേട്ടന്‍ അദ്ദേഹത്തിന്റെ assistant നോട് സംസാരിച്ചു.പാട്ടു റെക്കോര്‍ഡ് ചെയ്യാന്‍ ചെന്നൈയിലെ മ്യൂസിക് ലൊഞ്ച് സ്റ്റുഡിയോയില്‍ രണ്ടു ദിവസത്തിനകത്തു spb സര്‍ എത്തും എന്നു ഉറപ്പു കിട്ടി ..ആദ്യമായ് അദ്ദേഹത്തിന്റെ കൂടെ work ചെയ്യുന്നതിന്റെ ത്രില്ലിലായിരുന്നു ഞാന്‍ .
അടുത്ത ദിവസമായപ്പോള്‍ വിന്‍സെന്റ് ചേട്ടന്‍ എന്നെ വിളിച്ചിട്ടു പറഞ്ഞു -“കുട്ടാ ,spb സാറിന് പാട്ട് കേള്‍ക്കണം;ഉടന്‍ അത് അയച്ചു കൊടുക്കണം” എന്തിനാണ് അദ്ദേഹം എന്റെ പാട്ട് evaluate ചെയ്യുന്നത് എന്ന തോന്നല്‍ വല്ലാതെ മനസ്സിനെ അസ്വസ്ഥമാക്കികൊണ്ടേയിരുന്നു. ഇദ്ദേഹത്തെ പാടാന്‍ വിളിക്കേണ്ടായിരുന്നു എന്നൊക്കെ ചിന്തിച്ചു അനാവശ്യമായ ego എന്നില്‍ പടര്‍ന്നു കയറി .

അടുത്ത ദിവസം അദ്ദേഹം കൃത്യ സമയത്തു തന്നെ സ്റ്റുഡിയോയില്‍ എത്തി.സ്വയം കുനിഞ്ഞു തന്റെ ചെരുപ്പുകള്‍ കൈകൊണ്ടെടുത്തു shoe rack ഇലെ ഇടത്തില്‍ കൃത്യമായി വച്ചു.എന്നിട്ടു എന്റെ തോളില്‍ തട്ടീട്ടു പറഞ്ഞു “It’s a very nice song and i loved the orchestration”.സ്റ്റുഡിയോയുടെ അകത്തേക്ക് കടന്നപ്പോഴേക്കും അദ്ദേഹം പറഞ്ഞു -“ക്ഷമിക്കണം ,ഞാന്‍ ഇന്നലെ പാട്ടൊന്നു കേള്‍ക്കണം എന്നു പറഞ്ഞിരുന്നു.അതിന്റെ കാരണം എനിക്ക് താങ്കളുടെ കോമ്ബോസിഷനോട് നീതി പുലര്‍ത്താന്‍ സാധിക്കുമോ എന്നറിയാനാണ്.spb എന്ന ഗായകന് ഒരുപാട് ലിമിറ്റേഷന്‍സ് ഉണ്ട് .So I didnt want your composition to suffer due to my limitations.പാട്ട് കേട്ടപ്പോള്‍ സമാധാനമായി ..എനിക്കു നന്നായി പാടാന്‍ പറ്റും എന്നു കരുതുന്നു ..ഇന്നലെ അര്‍ദ്ധരാത്രി വരെ concert ഉണ്ടായിരുന്നു . വീട്ടിലെത്തിയ ശേഷം പാട്ട് ശ്രദ്ധാപൂര്‍വം പഠിച്ചു. So I feel i am thorough with the song & will not take much of your precious time”. ഇതു കേട്ടപ്പോഴേക്കും , അദ്ദേഹത്തിന്റെ മുന്നില്‍ ഞാന്‍ വെറുമൊരു zero ആണെന്ന് എനിക്ക് മനസ്സിലായി .എന്റെ തെറ്റ് ഏറ്റുപറഞ്ഞു ആ കാല്‍ക്കല്‍ വീണു നമസ്കരിച്ചു. ഒരു സംഗീതജ്ഞന് ഒരിക്കലും ego പാടില്ല എന്നു അദ്ദേഹം എന്നെ പഠിപ്പിച്ചു . ഒരു പത്രപ്രവര്‍ത്തകന്‍ spb സാറിനോട് ചോദിച്ചു – “താങ്കള്‍ നാല്പത്തിനായിരത്തില്‍ പരം പാട്ടുകള്‍ പല ഭാഷകളില്‍ പാടിയിട്ടുണ്ടല്ലോ, അത് ഒരു മഹാത്ഭുതമല്ലേ ?” അദ്ദേഹം ഉത്തരം നല്‍കി – “ഞാന്‍ ഒരൊറ്റ ഭാഷയിലേ പാടിയിട്ടുള്ളു & that language is music”. spb സര്‍ !! അങ്ങയുടെ പാട്ടുകള്‍ ഞങ്ങളുടെ ഹൃദയങ്ങള്‍ ഏറ്റു പാടിക്കൊണ്ടേ ഇരിക്കുന്നു . അങ്ങയ്ക്ക് മരണമില്ല ………

https://www.facebook.com/mjayachandran.official/posts/1552129021656797

shortlink

Related Articles

Post Your Comments


Back to top button