CinemaGeneralKollywoodLatest NewsNEWS

അദ്ദേഹത്തിന്‍റെ എല്ലാം കോടി ക്ലബ് സിനിമകള്‍: താന്‍ ആരാധിക്കുന്ന ഒരേയൊരു സൂപ്പര്‍ താരത്തെക്കുറിച്ച് നടന്‍ മാധവന്‍

സിനിമ മുന്‍കൂട്ടി ഹിറ്റാകുമോ എന്ന് എനിക്കും മുന്‍കൂട്ടി പറയാനാകും

തെന്നിന്ത്യയില്‍ ഒരു കാലത്ത് ഏറെ ആരാധകരുള്ള സൂപ്പര്‍ താരം മാധവന്‍, സിനിമയില്‍ താന്‍ ആരാധിക്കുന്ന സൂപ്പര്‍ ഹീറോ ആരെന്ന് വെളിപ്പെടുത്തുകയാണ്. കരിയറില്‍ വലിയ വിജയങ്ങള്‍ നേടിയിട്ടുള്ള തനിക്ക് അതിന്റെ ക്രെഡിറ്റ് കിട്ടിയിട്ടില്ലെന്നും മാധവന്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.

‘കരിയറില്‍ വലിയ വിജയങ്ങള്‍ നേടിയിട്ടില്ല ആളാണ് ഞാന്‍. പക്ഷേ അതിന്റെയൊന്നും ക്രെഡിറ്റ് എന്ത് കൊണ്ടോ എനിക്ക് കിട്ടിയിട്ടില്ല. അതില്‍ വിഷമവും ഇല്ല. എല്ലാവര്‍ക്കും ഷാരൂഖ്‌ ഖാനും രജനീകാന്തും ആകാന്‍ ആഗ്രഹം കാണും. എനിക്കും ഉണ്ട്. പക്ഷേ ഓരോ റിലീസിനും മുന്‍പ് അവര്‍ നേരിടുന്ന മാനസിക സംഘര്‍ഷം അനുഭവിക്കാന്‍ എന്നെ കിട്ടില്ല. അങ്ങനെ നോക്കുമ്പോള്‍ അമിതാബ് ബച്ചനാണ് എന്റെ ഹീറോ. ഈ പ്രായത്തിലും അദ്ദേഹം നായകനായി സിനിമകള്‍ വരുന്നു. പലതും നൂറ് കോടി ക്ലബില്‍. സിനിമ മുന്‍കൂട്ടി ഹിറ്റാകുമോ എന്ന് എനിക്കും മുന്‍കൂട്ടി പറയാനാകും. എന്റെ പൊട്ടിയ സിനിമകളുടെ ഭാവിയും പ്രവചിക്കാന്‍ കഴിഞ്ഞിരുന്നു. പൊതുവേ സാമ്പത്തിക കാര്യങ്ങളില്‍ ഞാന്‍ വലിയ മിടുക്കനല്ല. പണം സമ്പാദിക്കാന്‍ അറിയാം. അത് സരിതയെ ഏല്‍പ്പിക്കും. അവളാണ് എല്ലാം കൈകാര്യം ചെയ്യുന്നത്. കുടുംബത്തിലെ കാര്യങ്ങളെല്ലാം അവളാണ് നോക്കുന്നത്, എന്നെയും. മാധവന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button