CinemaGeneralLatest NewsNEWS

അച്ഛനായതിന്റെ സന്തോഷം പങ്കുവച്ച് നടൻ ജിനു ജോസഫ്

മാര്‍ക്ക് ആന്റണി ജോസഫ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്

മലയാള സിനിമയിലെ സ്റ്റൈലിഷ് ആയ വില്ലനാണ് ജിനു, ബിഗ് ബിയിലൂടെ എത്തിയ താരം പിന്നീട് കേരള കഫെ, അന്‍വര്‍, സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ്, ചാപ്പാകുരിശ്, ബാച്ച്‌ലര്‍ പാര്‍ട്ടി, ഉസ്താദ് ഹോട്ടല്‍, നീലാകാശം പച്ചക്കടന്‍ ചുവന്ന ഭൂമി, ഇയ്യോബിന്‍റെ പുസ്തകം തുടങ്ങി നിരവധി സിനിമകളില്‍ ഭാഗമായ അദ്ദേഹം ഏറ്റവും ഒടുവില്‍ അഞ്ചാംപാതിര സിനിയിലാണ് ശ്രദ്ധേയ വേഷത്തിലെത്തിയത്.

എന്നാൽ ഇപ്പോളിതാ അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം.സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്.ആദ്യത്തെ കണ്‍മണിയുടെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. മാര്‍ക്ക് ആന്റണി ജോസഫ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നതെന്നും കുറിപ്പിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button