CinemaGeneralLatest NewsMollywoodNEWS

പുലിവാല്‍ കല്യാണത്തിന്‍റെ രണ്ടാം ഭാഗം ഉണ്ടാകാനിടയില്ല: കാരണം പറഞ്ഞു പ്രമുഖ തിരക്കഥാകൃത്ത്

രണ്ടാം ഭാഗം വളരെയധികം റിസ്കുള്ള ഗെയിമാണ്

മലയാളത്തില്‍ നിരവധി ഹിറ്റ് സിനിമകള്‍ക്ക് രചന നിര്‍വഹിച്ച ഉദയകൃഷ്ണ സിബി കെ തോമസ്‌ ടീം തന്റെ പര് പ്രമുഖ ഹിറ്റ് സിനിമയെക്കുറിച്ചും അതില്‍ ഏറെ പോപ്പുലറായ ഒരു കഥാപാത്രത്തെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ്. ഷാഫി സംവിധാനം ചെയ്തു ജയസൂര്യ നായകനായ ‘പുലിവാല്‍ കല്യാണം’ എന്ന സിനിമയെക്കുറിച്ചും ചിത്രത്തില്‍ മണവാളന്‍ എന്ന സലിം കുമാര്‍ ചെയ്ത കഥാപാത്രത്തെക്കുറിച്ചും പങ്കുവയ്ക്കുകയാണ് ഉദയകൃഷ്ണ ടീം.

‘മലയാളികളുടെ ഒട്ടുമിക്ക മുഖ ഭാവവും മണവാളനിലുണ്ട്. അതില്‍ എല്ലാത്തിലും ഹാസ്യത്തിന്റെ അംശവും ഉണ്ട്. മണവാളന്‍റെ ജീവിതം വഴിമുട്ടി നില്‍ക്കുമ്പോള്‍ ട്രോളര്‍മാര്‍ അത് ചിരിയാക്കി മാറ്റി. സലിം കുമാറിന്റെ അഭിനയ മികവ് കാരണമാണ് മണവാളന് ട്രോളര്‍മാര്‍ ഇത്രയും മാര്‍ക്ക് കൊടുത്തത്. മണവാളന്റെ കോസ്റ്റ്യൂമില്‍ പോലും ആ കഥാപാത്രത്തിന്റെ സ്വഭാവം ഉണ്ടായിരുന്നു. പഴയ സിനിമകളില്‍ ജോസ് പ്രകാശ്‌ ഒക്കെ ഇടുന്ന നൈറ്റ് ഗൗണ്‍ ആണ് ഒരു സീനില്‍ ഇടുന്നത്. പുലിവാല്‍ കല്യാണത്തിന് ഒരു രണ്ടാം ഭാഗം എടുക്കണമെന്ന് പലരും നിര്‍ബന്ധിച്ചിട്ടുണ്ട്. പക്ഷേ അതിലേക്ക് പോകാനുള്ള ഒരു ധൈര്യം വന്നില്ല. രണ്ടാം ഭാഗം വളരെയധികം റിസ്കുള്ള ഗെയിമാണ്. ആദ്യ ഭാഗത്തിന്റെ മുകളില്‍ നില്‍ക്കുന്ന ഒരു സിനിമ ചെയ്യാന്‍ വലിയ പ്രയാസമാണ്’.ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍  ഉദയകൃഷ്ണ പറയുന്നു

shortlink

Related Articles

Post Your Comments


Back to top button