CinemaGeneralLatest NewsMollywoodNEWS

കോട്ടയം ഇടുക്കി പത്തനംതിട്ട ജില്ലക്കാരെ അഭിനയിക്കാന്‍ ക്ഷണിച്ച് ദിലീഷ് പോത്തന്‍

പതിനാലിനും-പതിനേഴിനും വയസ്സിന് ഇടയിലുള്ള ആണ്‍കുട്ടികള്‍ക്കാണ് ഇത്തവണ ദിലീഷ് പോത്തന്‍ തന്റെ പുതിയ ചിത്രത്തിലൂടെ അവസരമൊരുക്കുന്നത്

മലയാള സിനിമയില്‍ വലിയ മാറ്റത്തിന് തുടക്കം കുറച്ച ദിലീഷ് പോത്തന്‍ എന്ന സംവിധായകന്‍ തന്റെ മൂന്നാം സിനിമ പ്രഖ്യാപിച്ചു കഴിഞ്ഞു. ‘മഹേഷിന്റെ പ്രതികാര’വും, ‘തൊണ്ടി മുതലും’ ജനപ്രിയ ചിത്രങ്ങളാക്കി മാറ്റിയ ദിലീഷ് പോത്തന്‍ തന്റെ മൂന്നാം സിനിമയും ഫഹദ് ഫാസിലിനെ നായകനാക്കിയാണ് ചെയ്യുന്നത്. ഷേക്സ്പിയറിന്റെ വിഖ്യാത ദുരന്ത നാടകമായ മാക്‌ബത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു ചെയ്യുന്ന സിനിമയ്ക്ക് ‘ജോജി’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചിരിക്കുകയാണ് ദിലീഷ് പോത്തന്‍. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലയിലെ പതിനാലിനും-പതിനേഴിനും വയസ്സിന് ഇടയിലുള്ള ആണ്‍കുട്ടികള്‍ക്കാണ് ഇത്തവണ ദിലീഷ് പോത്തന്‍ തന്റെ പുതിയ ചിത്രത്തിലൂടെ അവസരമൊരുക്കുന്നത്.

ഭാവന സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ‘ജോജി’യുടെ തിരക്കഥ രചിക്കുന്നത് ശ്യാം പുഷ്കരനാണ്. ദിലീഷ് പോത്തന്റെ മൂന്നാമത്തെ സിനിമയിലേക്ക് പ്രേക്ഷകര്‍ ഉറ്റു നോക്കുമ്പോള്‍ ഫഹദ് ഫാസില്‍ എന്ന നടന്റെ അഭിനയ സാധ്യത വിശാലമായി തുറന്നിടുന്ന സിനിമയാകും ജോജി എന്നതില്‍ തര്‍ക്കമില്ല. ജനപ്രീതിയും, കലാമൂല്യവും ഒരുമിച്ച് സമന്വയിപ്പിക്കാന്‍ മിടുക്കുള്ള അപൂര്‍വ്വം സംവിധായകരില്‍ പ്രഥമ നിരയില്‍ തന്നെയാണ് ദിലീഷ് പോത്തന്‍ എന്ന സംവിധായക പ്രതിഭയുടെ സ്ഥാനം. പോത്തേട്ടന്‍ ബ്രില്ല്യന്‍സ് ജോജിയിലൂടെ വീണ്ടും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഓരോ സിനിമാ പ്രേമികളും.

shortlink

Related Articles

Post Your Comments


Back to top button