GeneralLatest NewsMollywoodNEWS

ആ രഹസ്യം ഞാൻ ആരോടും പറഞ്ഞില്ല; അങ്ങനെ ഒരു കൊല്ലം മുഴുവൻ ജീവിച്ചത് ഭീഷണി പേടിച്ച്‌; തുറന്നു പറഞ്ഞു നവ്യ നായർ

അമ്മയുടെ കയ്യിൽ നിന്ന് കൂടി അടി കിട്ടുമോ എന്നായിരുന്നു എന്റെ പേടി. അതുകൊണ്ട് ആ രഹസ്യം ഞാൻ ആരോടും പറഞ്ഞില്ല.

മലയാളികളുടെ പ്രിയതാരമാണ് നവ്യ നായർ. വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേള എടുത്ത നവ്യ തന്റെ സ്‌കൂൾ ഓർമ്മകൾ പങ്കുവച്ചത് ശ്രദ്ധനേടുന്നു. ഒന്നാം ക്ലാസിൽ പഠിച്ച കാലത്തെ ചില ഓർമ്മകളാണ് താരം തുറന്നു പറയുന്നത്.

”സ്കൂളിൽ എല്ലാവരും പരസ്പരം ഫുൾ നെയിം ആണ് വിളിക്കുന്നത്. എടീ, പോടീ, എടോ, ഇത്തരം വിളികൾ ഒന്നുമില്ല. ഒരു ദിവസം എന്തോ പറഞ്ഞപ്പോൾ തൊട്ടടുത്തിരുന്ന കുട്ടിയോട് ‘താനൊന്ന് പോടോ’ എന്ന് വെറുതേ പറഞ്ഞു. അത് ആ കുട്ടി വലിയ പ്രശ്നമാക്കി. ഞാനെന്തോ തെറ്റ് ചെയ്തെന്ന ഭാവം എനിക്കും. അത് ടീച്ചറോട് പറയാതിരിക്കാൻ കൊടുക്കേണ്ടി വന്നത് ഒരു വർഷത്തെ എന്റെ ഇന്റർവെൽ സ്നാക്സാണ്. ചെറിയ കുട്ടികൾക്ക് ഇന്റർവെല്ലിന് കഴിക്കാൻ സ്നാക്സ് കൊണ്ടുപോകുന്ന പതിവുണ്ടായിരുന്നു. ആ കൊല്ലം മുഴുവൻ ഞാൻ കൊണ്ടു വരുന്ന സ്നാക്സ് ആ കുട്ടിയുടെ ഭീഷണി ഭയന്ന് അവൾക്ക് കൊടുക്കും. ഞാൻ ഒന്നും കഴിക്കാതെയിരിക്കും. വീട്ടിൽ സ്പെഷൽ സ്നാക്സ് വാങ്ങുമ്പോൾ അമ്മ അതെടുത്ത് മാറ്റി വയ്ക്കും. എന്നിട്ട് എന്നോട് പറയും, നാളെ സ്കൂളിൽ പോകുമ്പോൾ തരാമെന്ന്.

read  also:സന്തോഷ നിമിഷങ്ങൾ; ഭാര്യ ​ഗർഭിണിയായി, പക്ഷെ അവളുടെ വയറിന്റെ ചിത്രങ്ങളൊന്നും നിങ്ങളെ കാണിക്കാൻ ഉദ്ദേശമില്ല; ഇത് ശക്തമായ നിലപാടെന്ന് സീരിയൽ താരം പ്രദീപ്

‘എന്റെ പൊന്നമ്മേ കൊണ്ടു പോകുന്നതൊന്നും എനിക്ക് കഴിക്കാൻ പറ്റില്ല’ എന്ന് പറയണമെന്നുണ്ട്. അമ്മയുടെ കയ്യിൽ നിന്ന് കൂടി അടി കിട്ടുമോ എന്നായിരുന്നു എന്റെ പേടി. അതുകൊണ്ട് ആ രഹസ്യം ഞാൻ ആരോടും പറഞ്ഞില്ല.

ചുരുക്കി പറഞ്ഞാൽ ഒരു കൊല്ലം എന്റെ സ്നാക്സ് മുഴുവന്‍ അവൾ കഴിച്ചു, പരീക്ഷയൊക്കെ വരുമ്പോള്‍ അവൾക്കറിയാത്തതൊക്കെ ഞാൻ കാണിച്ചു കൊടുക്കണം. രണ്ടാം ക്ലാസായപ്പോൾ ആ കുട്ടി വേറെ ക്ലാസിലായി. അന്നു മുതലാണ് ഞാൻ ശ്വാസം നേരെ വിട്ടത്.” നവ്യ പറയുന്നു

shortlink

Related Articles

Post Your Comments


Back to top button