BollywoodGeneralLatest NewsNEWS

റാഷിദ് ഖാനും അനുഷ്ക ശര്‍മ്മയും വിവാഹിതരായോ!!! ഗൂ​ഗിളിന്റെ പുതിയ കണ്ടെത്തല്‍

റാഷിദ് ഖാന്റെ ഭാര്യയെക്കുറിച്ച്‌ ​ഗൂ​ഗിളില്‍ തിരഞ്ഞാല്‍ വരുന്നത് അനുഷ്ക ശര്‍മയുടെ വിവരങ്ങളാണ്

ബോളിവുഡ് നടി അനുഷ്ക ശര്‍മ്മയും അഫ്ഗാന്‍ ക്രിക്കറ്റ് താരം റാഷിദ് ഖാനും വിവാഹിതരായോ എന്ന അമ്പരപ്പിലാണ് ആരാധകർ. ഈ സംശയത്തിന് പിന്നിൽ ​ഗൂ​ഗിളിന്റെ പുതിയ കണ്ടെത്തലാണ്. റാഷിദ് ഖാന്റെ ഭാര്യയെക്കുറിച്ച്‌ ​ഗൂ​ഗിളില്‍ തിരഞ്ഞാല്‍ വരുന്നത് അനുഷ്ക ശര്‍മയുടെ വിവരങ്ങളാണ്. ഇതോടെയാണ് സിനിമ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ആശയക്കുഴപ്പങ്ങള്‍ തുടങ്ങിയത്.

read also :മലയാളത്തിന്റെ പ്രിയതാരം ശരണ്യ വിവാഹിതയാകുന്നു

ഐപിഎല്ലില്‍ സണ്‍ റൈസസ് ഹൈദബാദ് ടീം അംഗമാണ് റാഷിദ്. അടുത്തിടെ നടത്തിയ ഒരു ഇന്‍സ്റ്റ​ഗ്രാം ലൈവിൽ അനുഷ്കയോടുള്ള ആരാധന താരം വെളിപ്പെടുത്തിയിരുന്നു. നടിയുടെ പേര് മാത്രമല്ല പ്രീതി സിന്റയുടെ പേരും റാഷിദ് പറഞ്ഞിരുന്നു. ഇതാണ് റാഷിദ് ഖാന്റെ ഭാര്യയെക്കുറിച്ച്‌ തിരയുമ്ബോള്‍ അനുഷ്കയുടെ പേര് വരാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

22 വയസുകാരനായ റാഷിദ് ഖാന്‍ വിവാഹിതനല്ല. അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ലോകകപ്പ് നേടിയ ശേഷം മാത്രമേ താന്‍ വിവാഹത്തെക്കുറിച്ച്‌ ആലോചിക്കുകയുള്ളൂവെന്ന് അഫ്ഗാന്‍ ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയായ താരം മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button