GeneralLatest NewsMollywoodNEWS

കച്ചറ ഉണ്ടാക്കാതെ ഇറങ്ങിപ്പോവണമെന്ന് നിവിന്‍ പോളിയുടെ കുടുംബം!! മാധ്യമപ്രവര്‍ത്തകരെ താരത്തിന്റെ കുടുംബം അപമാനിച്ചതായി റിപ്പോര്‍ട്ടുകള്‍

ഗീതു മോഹൻദാസ് ഒരുക്കിയ മൂത്തോന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പ്രത്യേക പരാമര്‍ശം നേടിയത്

അന്പതാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനത്തില്‍ അഭിനയത്തിനുള്ള പ്രത്യേക പരാമര്‍ശം നടൻ നിവിന്‍ പോളിയ്ക്ക്. ഗീതു മോഹൻദാസ് ഒരുക്കിയ മൂത്തോന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പ്രത്യേക പരാമര്‍ശം നേടിയത്. പുരസ്‌ക്കാരം ലഭിച്ചതിന് ശേഷം നിവിന്റെ പ്രതികരണം അറിയാനെത്തിയ മാധ്യമപ്രവര്‍ത്തകരെ താരത്തിന്റെ കുടുംബം അപമാനിച്ചതായി റിപ്പോര്‍ട്ടുകള്‍.

അവാര്‍ഡ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ മാധ്യമങ്ങള്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന് പിന്നിലുള്ള നിവിന്റെ അപ്പാര്‍ട്ട്‌മെന്റിലെത്തിയിരുന്നു. എന്നാൽ സുരക്ഷാ ജീവനക്കാര്‍ മാധ്യമപ്രവര്‍ത്തകരെ അകത്തേക്ക് കടത്തിവിട്ടിരുന്നു. അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും മാധ്യമങ്ങളെ നീക്കാന്‍ നിവിന്റെ ഭാര്യ സുരക്ഷാ ജീവനക്കാരെ വിളിച്ചറിയിച്ചു എന്നാണ് ന്യൂസ് 18 ന്റെ റിപ്പോര്‍ട്ടു .

read  also    വേറൊരു ഇമേജ് ആണ് കനിക്കെന്ന്, ഓഡീഷന്‍ ചെയ്യാന്‍ പോലും ചിലപ്പോള്‍ വിളിക്കില്ല; ഒരിക്കൽ അഭിനയം നിര്‍ത്താന്‍ ആലോചിച്ച കനിയുടെ അഭിനയവഴികൾ

ഗതാഗത തടസം മൂലമാണ് അറിയിപ്പെന്ന് കരുതിയ സുരക്ഷാ ജീവനക്കാര്‍ സൗകര്യപ്രദമായ ഇടത്തേക്ക് വാഹനങ്ങള്‍ നീക്കിയെന്നും എന്നാല്‍ താരത്തിന്റെ കുടുംബം കച്ചറ ഉണ്ടാക്കാതെ ഇറങ്ങിപ്പോവണമെന്ന് ആവശ്യപ്പെട്ടതായും ചാനൽ റിപ്പോര്‍ട്ടു ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button