GeneralLatest NewsMollywoodNEWS

കണ്ണ് കെട്ടി എത്തിച്ചു; പിറന്നാള്‍ സര്‍പ്രൈസില്‍ അമ്പരന്ന് നടി നവ്യ

സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമെല്ലാം നവ്യയ്ക്ക് ആശംസകള്‍ നേരുന്ന വിഡിയോ ടിവിയില്‍

വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം നവ്യ നായർ. എന്നാൽ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി വിശേഷങ്ങൾ പങ്കുവയ്ക്കുന്ന നവ്യ തന്റെ പിറന്നാളിന് കുടുംബം നൽകിയ സർപ്രൈസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്. മാതാപിതാക്കളും അനുജനും മകനും സുഹൃത്തുക്കളും ചേര്‍ന്നാണ് നവ്യയ്ക്കായി ആഘോഷങ്ങള്‍ ഒരുക്കിയത്.

കണ്ണ് കെട്ടിയാണ് നവ്യയെ സര്‍പ്രൈസ് ഒരുക്കിയിരുന്ന മുറിയിലേക്ക് എത്തിച്ചത്. പ്രതീക്ഷിക്കാതെ ലഭിച്ച സര്‍പ്രൈസ് കണ്ട് ആ​ദ്യം അമ്ബരന്നെങ്കിലും പിന്നീട് സന്തോഷത്തില്‍ കണ്ണുനിറയുന്ന നവ്യയെയാണ് വിഡിയോയില്‍ കാണാന്‍ കഴ‌ിയുക. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമെല്ലാം നവ്യയ്ക്ക് ആശംസകള്‍ നേരുന്ന വിഡിയോ ടിവിയില്‍ തെളിഞ്ഞു. നിറ കണ്ണുകളോടെയാണ് നവ്യ വിഡിയോ കണ്ടുതീര്‍ത്തത്. നവ്യയൊഴിച്ച്‌ വീട്ടിലെ മറ്റെല്ലാവര്‍ക്കും സര്‍പ്രൈസിനെക്കുറിച്ച്‌ അറിയാമെന്ന് മകന്‍ സായികൃഷ്ണ പറയുന്നതും വിഡിയോയില്‍ കേള്‍ക്കാം.

https://www.instagram.com/p/CGTxVoDgW0E/?utm_source=ig_embed

shortlink

Related Articles

Post Your Comments


Back to top button