CinemaGeneralLatest NewsMollywoodNEWS

ക്യാന്‍സറിനോട് പടവെട്ടി ജയിച്ച ശരണ്യയുടെ ആത്മവിശ്വാസത്തെക്കുറിച്ച് സീമ ജി നായര്‍ മനസ്സ് തുറക്കുന്നു

പുതിയ ആളുകളൊക്കെ വന്നു അഭിനയിച്ചു പോകട്ടെ ഞാന്‍ ഇവിടെ തന്നെയുണ്ടാകും ഇനിയും അഭിനയിക്കാമല്ലോ എന്ന വിശ്വാസം എനിക്കുണ്ട്

ക്യാന്‍സറിനോട് പടവെട്ടി ജീവിതത്തിലേക്ക് തിരിച്ചു വന്ന നടി ശരണ്യ ശശിയ്ക്ക് ജീവിതത്തിലും അഭിനയ രംഗത്തേക്കും  തിരികെ വരാനുള്ള ഊര്‍ജ്ജം പകുത്തു  നല്‍കുന്ന വാക്കുകളുമായി എത്തുകയാണ് നടി സീമ ജി നായര്‍. ശരണ്യയുടെ ആത്മവിശ്വാസമുള്ള വാക്കുകള്‍ ഓരോന്നായി എടുത്തു പറഞ്ഞു കൊണ്ടായിരുന്നു അഭിനയ രംഗത്തേക്കുള്ള ശരണ്യയുടെ തിരിച്ചു വരവ് ആഗ്രഹിക്കുന്ന നടി സീമ ജി നായര്‍ കാര്യങ്ങള്‍ വിവരിച്ചത്.

സീമ ജി നായരുടെ വാക്കുകള്‍

‘ഇനി ശരണ്യയെ പഴയ അതേ പ്രസരിപ്പോടെ സ്ക്രീനിനു മുന്നില്‍ എത്തിക്കണം. അസുഖമൊക്കെ മാറി ജീവിതത്തിലേക്ക് മടങ്ങി വരുന്നുവെന്ന് അറിഞ്ഞപ്പോള്‍ ഏറെപ്പേരും ചോദിച്ചത് എന്നാണ് സ്ക്രീനില്‍ കാണാന്‍ കഴിയുക എന്നാണ്. ഞാനെങ്ങും പോയിട്ടില്ല ഇവിടെ തന്നെയുണ്ട്‌. അഭിനയിക്കാന്‍ എനിക്കിപ്പോഴും കൊതിയാണ്. എന്നെ വിളിച്ചാല്‍ നല്ല വേഷം കിട്ടിയാല്‍ ഞാന്‍ തീര്‍ച്ചയായും അഭിനയിക്കും. അഭിനയിക്കാന്‍ ആഗ്രഹമുള്ളപ്പോഴെല്ലാമണല്ലോ അസുഖം വന്നത്. പുതിയ ആളുകളൊക്കെ വന്നു അഭിനയിച്ചു പോകട്ടെ ഞാന്‍ ഇവിടെ തന്നെയുണ്ടാകും ഇനിയും അഭിനയിക്കാമല്ലോ എന്ന വിശ്വാസം എനിക്കുണ്ട്. ഇതായിരുന്നു ശരണ്യയുടെ വാക്കുകള്‍ ഈ ആത്മവിശ്വാസവും ധൈര്യവും മാത്രം മതി ശരണ്യക്ക് തിരകെ വരാന്‍ നടി സീമ ജി നായര്‍ പറയുന്നു’. (കേരള കൗമുദി ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്)

shortlink

Related Articles

Post Your Comments


Back to top button