GeneralLatest NewsNEWSTV Shows

‘അടിപൊളിയാണല്ലോ മാഷേ.. ഇരട്ട ചങ്കുമായി റോബിൻ മുന്നോട്ട്’: പോസ്റ്റ് പങ്കുവച്ച സീമ ജി നായർക്ക് നേരെ വിമർശനം

കാര്യങ്ങൾ മനസ്സിലാക്കാതെ നിങ്ങളെ പോലെയുള്ളവർ ഇതിനെ സപ്പോർട്ട് ചെയ്യുന്നോ

റോബിൻ ബസിനെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയ നിറയെ. അനുകൂലിക്കുന്നവരുടെയും പ്രതികൂലിക്കുന്നവരുടെയും പോസ്റ്റുകൾ ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു. നടി സീമ ജി നായർ പങ്കുവച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്.

‘അടിപൊളിയാണല്ലോ മാഷേ..ഇരട്ട ചങ്കുമായി റോബിൻ മുന്നോട്ട്’, എന്നാണ് സീമ ജി നായർ കുറിച്ചത്. ഒപ്പം റോബിൻ ബസിന്റെ ഫോട്ടോയും പങ്കുവച്ചു. ഇതിന് പിന്നാലെ കമന്റുകളുമായി നിരവധി പേരാണ് രം​ഗത്തെത്തിയത്.

READ ALSO: നായകനാക്കിയാല്‍ അഭിനയിക്കാം, ഇല്ലെങ്കില്‍ ഒന്നിച്ച് ഇല്ല: ലോകേഷിന്റെ പ്രസ്താവനയില്‍ നിരാശയുണ്ടെന്ന് മന്‍സൂര്‍ അലി ഖാന്‍

‘എന്താണ് അടിപൊളി,, ടുറിസ്റ്റു ബസുകൾ റോഡിൽ ആളെ കയറ്റാൻ തുടങ്ങിയാൽ പ്രൈവറ്റ് ബസ് തൊഴിലാളികളും, മുതലാളിമാരും, ട്രാൻസ്പോർട്ട് ബസ്സ് ജീവനകാരും, സർക്കാരും പ്രതിസന്ധിയിൽ ആവും, കാര്യങ്ങൾ മനസ്സിലാക്കാതെ നിങ്ങളെ പോലെയുള്ളവർ ഇതിനെ സപ്പോർട്ട് ചെയ്യുന്നോ, കേരളത്തിൽ നിന്നും, തമിഴ് നാട്ടിൽ കയറിയപ്പോൾ കിട്ടിയത് 71 ആയിരം രുപയുടെ ഫൈൻ ആണ്’, എന്നാണ് ഒരാളുടെ കമന്റ്. ‘ആ റെസിപ്പ്റ്റിൽ എഴുതിയത് ..(തമിഴ് നാട്ടിൽ ഫൈൻ അടച്ചു )എന്നത് കണ്ണ് തുറന്നു വായിക്കൂ’, എന്ന മറുപടിയുമായി സീമയുമെത്തി.

shortlink

Related Articles

Post Your Comments


Back to top button