GeneralLatest NewsMollywoodNEWS

ഊതിവീര്‍പ്പിച്ചുണ്ടാക്കിയ തലക്കെട്ടാണ് ഇത്രയധികം വിരോധമുണ്ടാക്കിയത്; വിജയ് യേശുദാസ്

എന്റെ മൂല്യങ്ങളെ വിലമതിക്കാത്ത ഒരു ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കേണ്ടിവരുന്നതിനെക്കുറിച്ചാണ് ഞാന്‍ സംസാരിച്ചത്

മലയാള സിനിമയില്‍ ഇനി പാടില്ല എന്ന് ​ഗായകന്‍ വിജയ് യേശുദാസ് അഭിമുഖത്തിൽ പറഞ്ഞത് വലിയ ചർച്ചയാകുകയാണ്. സോഷ്യല്‍ മീഡിയയിലടക്കം ഏറെ വൈറലായ ഈ വിഷയത്തിൽ വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയർന്നിരുന്നു. തെറ്റായ തലക്കെട്ടുകളുടെ പ്രേരണയിലാണ് നെ​ഗറ്റീവ് അഭിപ്രായങ്ങള്‍ ഉയര്‍ന്നതെന്ന് പറയുകയാണ് ​വിജയ്.

“ആ അഭിമുഖം പൂര്‍ണ്ണമായി വായിക്കുകയാണെങ്കില്‍ ഞാന്‍ ഒരു വലിയ പ്രശ്നത്തെക്കുറിച്ചാണ് സംസാരിച്ചതെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. ഊതിവീര്‍പ്പിച്ചുണ്ടാക്കിയ തലക്കെട്ടാണ് ഓണ്‍ലൈനില്‍ ഇത്രയധികം വിരോധമുണ്ടാക്കിയത്. എന്റെ മൂല്യങ്ങളെ വിലമതിക്കാത്ത ഒരു ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കേണ്ടിവരുന്നതിനെക്കുറിച്ചാണ് ഞാന്‍ സംസാരിച്ചത്. അതിനെ അഭിനന്ദിക്കുന്ന ധാരാളം പേരുണ്ട്, അവര്‍ക്കൊപ്പം ഞാന്‍ ഇനിയും പ്രവര്‍ത്തിക്കും. സിനിമയില്‍ നിന്നും പിന്നണി ​ഗാനരം​ഗത്തു നിന്നും എന്റെ സാന്നിധ്യം കുറയ്ക്കുമെന്ന് ഞാന്‍ പറഞ്ഞു.‌ അത് മാത്രമല്ല സം​ഗീതം. മലയാളത്തിലെ സ്വതന്ത്ര സം​ഗീത മേഖലയില്‍ ഞാന്‍ സജീവമാകും”, ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വിജയ് പറഞ്ഞു.

read also:യൗവന കാലത്തു ഒരു ഡോക്ടര്‍ മുഖാന്തരം അച്ഛന്‍ ബീജം നല്‍കിയിട്ടുണ്ട്, ആരാണ് അത് സ്വീകരിക്കാന്‍ പോകുന്നതെന്ന് അറിയുവാന്‍ ഉള്ള ആഗ്രഹത്തിന്റെ പുറത്തു ഒളിഞ്ഞും മറഞ്ഞും ചുറ്റിത്തിരിഞ്ഞിട്ടുണ്ട്; ലോഹിതദാസിന്റെ മകന്‍ വിജയ് ശങ്കര്‍ പറയുന്നു

താന്‍ അനുഭവിക്കുന്നത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്ന നിരവധിപ്പേരുണ്ടെന്നും പറഞ്ഞ വിജയ്ക ഴിവ് തെളിയിച്ച സം​ഗീത രം​ഗത്തെ പലരും നിലനില്‍പ്പിനായി പോരാടുകയാണെന്നും കൂട്ടിച്ചേർത്തു. അര്‍ഹരായവര്‍ക്ക് ശ്രദ്ധയും അം​ഗീകാരവും നിഷേധിക്കുന്ന ഒരു സിസ്റ്റത്തിന്റെ ഭാ​ഗമാകാന്‍ തനിക്ക് താത്പര്യമില്ലെന്നും വിജയ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button