CinemaGeneralMollywoodNEWS

‘ഹരികൃഷ്ണന്‍സി’നൊപ്പം റിലീസ് ചെയ്‌താല്‍ ‘സമ്മര്‍ ഇന്‍ ബത്ലേഹം’ സിനിമയുടെ ഗതി എന്താകും: ഒടുവില്‍ സംഭവിച്ചത് ഇതാണ്!

'സമ്മര്‍ ഇന്‍ ബത്ലേഹം' ഹരികൃഷ്ണന്‍സിനൊപ്പം പുറത്തിറക്കുന്നത് അപകടകരമാണെന്ന് അന്ന് പലരും മുന്നറിയിപ്പ് നല്‍കിയെങ്കിലും അതൊക്കെ അവഗണിച്ച്

1998-ലെ ഓണം റിലീസ് മലയാളി സിനിമ പ്രേക്ഷകരെ സംബന്ധിച്ച് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒന്നാണ്. ഒരു ഭാഗത്ത് മമ്മൂട്ടി- മോഹന്‍ലാല്‍ ടീം. മറുഭാഗത്ത് ജയറാം – സുരേഷ് ഗോപി ടീം. പ്രമുഖ താരങ്ങളുടെ സിനിമകള്‍ ഓണച്ചിത്രങ്ങളായി റിലീസിനെത്തിയപ്പോള്‍ ഏവരും ‘ഹരികൃഷ്ണന്‍സ്’ എന്ന സൂപ്പര്‍ താര സിനിമയുടെ വിജയചര്‍ച്ചകളിലേക്കാണ് കടന്നത്. മലയാള സിനിമയില്‍ സംവിധാന രംഗത്ത് ഒന്നിച്ചെത്തിയ ഫാസിലും, സിബി മലയിലും നേര്‍ക്ക് നേരെ എത്തുമ്പോള്‍ ആര്‍ക്കൊപ്പം ബോക്സ് ഓഫീസ് വിജയം കൂടെ ചേരും എന്ന സംശയത്തിലായിരുന്നു അന്നത്തെ പ്രേക്ഷകരും.

സിബി മലയില്‍ സംവിധാനം ചെയ്തു സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ‘സമ്മര്‍ ഇന്‍ ബത്ലേഹം’ ഹരികൃഷ്ണന്‍സിനൊപ്പം പുറത്തിറക്കുന്നത് അപകടകരമാണെന്ന് അന്ന് പലരും മുന്നറിയിപ്പ് നല്‍കിയെങ്കിലും അതൊക്കെ അവഗണിച്ച് സിബി മലയിലും കൂട്ടരും അതേ ദിവസം തന്നെ ‘സമ്മര്‍ ഇന്‍ ബത്ലേഹം’ എന്ന സിനിമയുടെ റിലീസ് പ്രഖാപിക്കുകയായിരുന്നു.

‘ഹരികൃഷ്ണന്‍സ്’ മലയാള സിനിമയിലെ മഹാ വിജയമായപ്പോള്‍ ‘സമ്മര്‍ ഇന്‍ ബത്ലേഹം’ എന്ന സിനിമയ്ക്കും ബോക്സ് ഓഫീസില്‍ തിരിച്ചടി നേരിട്ടില്ല. സിബി മലയില്‍-രഞ്ജിത്ത് കൂട്ടുകെട്ടിലെ ഈ സൂപ്പര്‍ താര ചിത്രത്തിനും മികച്ച ഇനിഷ്യല്‍ കളക്ഷന്‍ നേടിയെടുക്കാന്‍ സാധിച്ചിരുന്നു. സിനിമയുടെ അവസാനം അപ്രതീക്ഷതമായി എത്തിയ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ പ്രസന്‍സും ‘സമ്മര്‍ ഇന്‍ ബത്ലേഹം’ എന്ന സിനിമയുടെ സാമ്പത്തിക വിജയത്തില്‍ നിര്‍ണായകമായി.

shortlink

Related Articles

Post Your Comments


Back to top button